ADVERTISEMENT

പത്തനംതിട്ട കലക്ടർ പി.ബി നൂഹുമായി ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ നടത്തിയ ഓൺലൈൻ അഭിമുഖം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. കോവിഡ് പ്രതിരോധത്തിനായി കലക്ടർ നടത്തിയ ഇടപെടലുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കാർത്തിക് തന്റെ യുട്യൂബ് ചാനൽ അഭിമുഖത്തിന് കലക്ടറെ ക്ഷണിക്കുകയായിരുന്നു. 'ഈ അഭിമുഖം കണ്ടു കഴിഞ്ഞാൽ തീർച്ചയായും അക്ഷയ് കുമാർ നിങ്ങളെപ്പറ്റി സിനിമ എടുക്കും' എന്നായിരുന്നു നൂഹിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ കാർത്തികിന്റെ പ്രതികരണം. 

 

കോകി പൂഛേഗാ എന്ന പരിപാടിയിലാണ് കാർത്തിക് ആര്യൻ കലക്ടർ നൂഹുമായി സംവദിച്ചത്. ദുരന്തങ്ങളെ നേരിടുന്നതിൽ കേരളം കൈവരിച്ച കാര്യക്ഷമതയെക്കുറിച്ചും കലക്ടറുടെ പ്രവർത്തനരീതിയെക്കുറിച്ചും സരസമായ സംഭാഷണത്തിലൂടെ കാർത്തിക് ചോദിച്ചറിഞ്ഞു. ഇടയ്ക്കൽപം കുസൃതിയോടെ കാർത്തിക് ചോദിച്ചു, 'നൂഹ് നിങ്ങളാണെന്റെ ഹീറോ എന്നു മലയാളത്തിലെങ്ങനെ പറയും?' ഒട്ടും താമസമില്ലാതെ കലക്ടറുടെ മറുപടി എത്തി. 'കാർത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ'! മലയാളം അറിയില്ലെങ്കിലും കലക്ടറുടെ മൊഴിമാറ്റത്തിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് ചെറിയൊരു പുഞ്ചിരിയോടെ താരം തിരിച്ചറിഞ്ഞു.

 

കലക്ടറെ 'ഹീറോ' എന്നായിരുന്നു താരം അഭിമുഖത്തിൽ പലപ്പോഴായി അഭിസംബോധന ചെയ്തത്. എപ്പോഴാണ് താനോരു ഹീറോ ആണെന്ന് സ്വയം തിരച്ചറിഞ്ഞതെന്നും കാർത്തിക് കലക്ടറോട് ചോദിച്ചു. "ഞാൻ ഹീറോ അല്ല, ഓഫിസർ മാത്രം," എന്നായിരുന്നു കലക്ടർ നൂഹിന്റെ മാസ് മറുപടി. ഈ അഭിമുഖം കണ്ടു കഴിഞ്ഞാൽ തീർച്ചയായും അക്ഷയ് കുമാർ നിങ്ങളെപ്പറ്റി സിനിമ എടുക്കുമെന്നും കാർത്തിക് ആര്യൻ കൂട്ടിച്ചേർത്തു. അങ്ങനെ സംഭവിച്ചാൽ അതിന്റെ പകർപ്പവകാശം കാർത്തിക് ആര്യന് ആണെന്ന് അക്ഷയ് കുമാറിനോട് പറയണമെന്ന് ഓർമിപ്പിക്കാനും താരം മറന്നില്ല. 

 

കോവിഡുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന നുണകളും അതിനു പിന്നിലെ യാഥാർഥ വസ്തുതകളും കലക്ടർ, കാർത്തിക്കിനോടു വിശദീകരിച്ചു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം സമൂഹമാധ്യമങ്ങളിലും ചർച്ചയായി. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് പക്വമായും സരസമായും സംസാരിച്ച നൂഹ് കേരളത്തിന്റെ അഭിമാനമാണെന്നായിരുന്നു ആരധാകരുടെ കമന്റ്. കലക്ടറെ ദേശീയതലത്തിൽ പരിചയപ്പെടുത്തിയ കാർത്തിക് ആര്യനെയും നിരവധി പേർ അഭിനന്ദിച്ചു.

     

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com