രജിത് കുമാറിന്റെ ‘സ്വപ്നസുന്ദരി’; ഡോ. ഷിനു ശ്യാമളൻ നായിക

Mail This Article
ഡോ.രജിത് കുമാര്‍ നായകനാകുന്ന സ്വപ്ന സുന്ദരി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഡോക്ടര്‍ ഷിനു ശ്യാമളന്‍ ആണ് ചിത്രത്തിലെ നായിക. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് ബുള്ളറ്റിലിരിക്കുകയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ രജിത് കുമാര്‍.


കെ.ജെ. ഫിലിപ്പാണ് സ്വപ്ന സുന്ദരി സംവിധാനം ചെയ്യുന്നത്. സീതു ആന്‍സണ്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നു. നായകനും നായികയും സിനിമയില്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.
സിനിമയിൽ നായികമാരിൽ ഒരാളായി 'ജമന്തി' എന്ന കഥാപാത്രമായാണ് ഷിനു എത്തുന്നത്.
അൽഫോൻസാ വിഷ്വൽ മീഡിയയുടെ ബാനറിൽ സാജു സി. ജോർജ് ആണ് സിനിമയുടെ നിർമ്മാണം. കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയും പ്രൊഡക്‌ഷൻ കൺട്രോളർ ഷാൻസി സലാമുമാണ്.