ADVERTISEMENT

പ്രണവ് മോഹൻലാലിന്റെ സിനിമ കാണാൻ ആദ്യദിനം തന്നെ തിയറ്ററിൽ നേരിട്ടെത്തി സുചിത്ര മോഹൻലാൽ. ഇടപ്പള്ളി വിനീത തിയറ്ററിൽ വൈകിട്ടത്തെ പ്രദർശനത്തിനാണ് സുചിത്ര എത്തിയത്. സംവിധായകൻ വിനീത് ശ്രീനിവാസൻ, സമീർ ഹംസ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

‘സിനിമ ഒരുപാട് ഇഷ്ടമായി. പറയാൻ വാക്കുകളില്ല. ചില സ്ഥലത്തൊക്കെ പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നതുപോലെ തോന്നി. വീട്ടിലും അത് കാണാം. പ്രണവ് ഒരുപാട് മെച്ചപ്പെട്ടതായി അനുഭവപ്പെട്ടു. കൂടുതൽ പറഞ്ഞാൽ ഇമോഷനലാകും.’–സുചിത്ര മാധ്യമങ്ങളോട് പറഞ്ഞു.

 

ഹൃദയംകൊണ്ടെടുത്ത ചിത്രമാണ് ‘ഹൃദയമെ’ന്നും ബിസിനസ് എന്നതിലുപരി ഈ ചിത്രം ആളുകളിലേയ്ക്കെത്തണം എന്നുമാത്രമാണ് ആഗ്രഹിച്ചതെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

 

‘തിയറ്ററിൽ ഇരുന്ന് ഈ സിനിമ ഇപ്പോഴാണ് ആദ്യമായി കാണുന്നത്. രണ്ടര കൊല്ലമായി ഈ ചിത്രത്തിന്റെ പുറകിലായിരുന്നു. വീട്ടിൽപോയി എനിക്കൊന്ന് പൊട്ടിക്കരയണം. ഈ ചിത്രം തിയറ്ററിൽ പോയി കാണണം എന്നാണ് പറയാനുള്ളത്. ഒരുപാട് സിനിമകളും റിലീസ് മാറ്റിയപ്പോള്‍ ഈ ചിത്രം മാറ്റേണ്ട എന്നു തീരുമാനിച്ചത്, തിയറ്ററിൽ ഒരുപടമെങ്കിലും കളിക്കണം എന്ന തീരുമാനത്തിലാണ്. ഹൃദയം കൊണ്ടെടുത്ത ചിത്രമാണ് ഹൃദയം. അതിൽ ബിസിനസ് ഇടകലർത്തിയിട്ടില്ല. സൺഡേ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ചിത്രത്തിന്റെ റിലീസ് മാറ്റാതിരുന്നത് ഈ സിനിമയുടെ നിർമാതാവായ വിശാഖിന്റെ ധൈര്യത്തിലാണ്. അവൻ ഒരു തിയറ്റർ ഉടമയാണ്.  ഈ ചിത്രം ആളുകളിലേയ്ക്ക് എത്തണം.’–വിനീത് ശ്രീനിവാസൻ പറഞ്ഞു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com