ADVERTISEMENT

മകൾ ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവച്ച് ചലച്ചിത്രതാരവും നർത്തകിയുമായ ആശ ശരത്.  കാനഡയിലെ വെസ്റ്റേൺ സർവകലാശാലയിൽ നിന്നും സിന്തറ്റിക് ബയോളജിയിലാണ് മകൾ കീർത്തന ബിരുദം കരസ്ഥമാക്കിയത്. മകളുടെ ബിരുദ ദാനചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത ചിത്രങ്ങളും ആശ ശരത് ആരാധകർക്കായി പങ്കുവച്ചു.   

asha-sarath-keerthana

‘‘എത്ര പെട്ടന്നാണ് സമയം ക‍ടന്നു പോയത്. ഇപ്പോൾ നീ കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി, ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുന്നു. എന്റെ അമ്മുവിന് അഭിനന്ദനങ്ങൾ’’, മകൾ കീർത്തനയുടെ ബാല്യകാലചിത്രവും ബിരുദദാന ചടങ്ങിലെ ചിത്രങ്ങളും പോസ്റ്റ് ചെയ്തു കൊണ്ട് ആശ ശരത് കുറിച്ചു.  

asha-sarath-keerthana-2

 

കോവിഡ് ലോക്ഡൗണിൽ യൂണിവേഴ്സിറ്റിയും ഹോസ്റ്റലും അടച്ചു പൂട്ടിയപ്പോൾ കാനഡയിൽ അകപ്പെട്ടു പോയ കീർത്തനയെക്കുറിച്ചുള്ള ആശങ്കകൾ ആശ ശരത് ആരാധകരുമായി പങ്കുവച്ചിരുന്നു. രണ്ടു പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. മൂത്തമകൾ ഉത്തര അമ്മയ്ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. മനോജ കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും ഉത്തര ചുവടു വച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com