‘ഒരു ബെറ്റ് വച്ച് കളി’; ചിരി പടര്‍ത്തി ‘സാറ്റർഡേ നൈറ്റ്’ ടീസർ

Mail This Article
കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിന്റെ ടീസർ എത്തി. പൂജ റിലീസ് ആയി ചിത്രം തിയറ്ററുകളിൽ എത്തും നിവിൻ പോളിയും അജു വർഗീസും സൈജു കുറുപ്പും സിജു വിൽസനും ഗ്രേസ് ആന്റണിയും ഒന്നിച്ച ടീസർ യുവത്വത്തിന്റെ ഒരു ആഘോഷം തന്നെയാണ് ഉറപ്പേകിയിരിക്കുന്നത്. പക്കാ ഒരു കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ദുബായ്, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്. നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്.
ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി. ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ് ബിജോയ്, പ്രൊഡക്‌ഷൻ ഡിസൈനർ: അനീഷ് നാടോടി, മെയ്ക്കപ്പ്: സജി കൊരട്ടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, കളറിസ്റ്റ്: ആശിർവാദ്, ഡി ഐ: പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രഫി: രാജാകൃഷ്ണൻ എം. ആർ, ആക്ഷൻ ഡിറക്ടേഴ്സ്: അലൻ അമിൻ, മാഫിയാ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പൊമോ സ്റ്റിൽസ്: ഷഹീൻ താഹ, പ്രൊഡക്‌ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, മാർക്കറ്റിങ് കൺസൾട്ടന്റ്സ്: വിവേക് രാമദേവൻ, ഡിസൈൻസ്: ആനന്ദ് രാജേന്ദ്രൻ, പിആർഓ: ശബരി, ഡിജിറ്റൽ മാർക്കറ്റിങ്: ഹെയിൻസ്.