പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി ഹരം
Mail This Article
പുകവലിക്കെതിരെ ശക്തമായ സന്ദേശവുമായി ഹരം എന്ന ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. മനുഷ്യ ജീവിതത്തിൽ സുഹൃത്തെന്ന പൊയ്‌മുഖത്തോടു കൂടി കടന്നു വന്നു, അവന്റെ സന്തോഷങ്ങളെയും സ്വപ്നങ്ങളെയും ജീവനെയും പിഴുതെറിയുന്ന വളരെ ചെറിയ ഒരു തെറ്റിന്റെ വലിയ പരിണിത ഫലത്തിന്റെ പ്രതിഫലനം ആവുകയാണ് "ഹരം" എന്ന ഹ്രസ്വചിത്രം. അൺസങ് ഹീറോസ് എന്ന ഡോക്യൂമെന്ററി ഫിലിമിലൂടെ സംവിധാന രംഗത്ത് തന്റേതായ ശൈലിയിൽ ശ്രദ്ധേയനായ കലാകാരനും, അവാർഡ് ജേതാവുമായ ബാബുരാജ് അസാരിയ, മസ്ക്രോഫ്റ്റ് ദി സേവ്യേഴ്സ്, വോയിസ് ഓഫ് വോയ്സിലെസ്സ് എന്നീ കലാസൃഷ്ടികൾക് ശേഷം ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നു.
പ്രിജിൻ അലെക്സും, സുജി എസ് നായരും എന്നിവർ ചേർന്ന് നിർമിച്ചു, കളക്റ്റീവ് ഫ്രെയിംസ് വെള്ളിത്തിരയിൽ എത്തിക്കുന്ന ഈ ഹൃസ്വ ചിത്രം മരണത്തിന്റെ വ്യാപാരി ആയ പുകവലി എന്ന ശീലത്തിന്റെ ഇരുണ്ട ഉൾകാഴ്ചകളിലേക്കു പ്രേക്ഷകരെ ഏതാനും നിമിഷങ്ങൾ കൂട്ടികൊണ്ടു പോകുന്നു. ജീവിച്ചു തീരും മുൻപേ ചേതനയറ്റ ശരീരമാകുവാൻ മനുഷ്യൻ കാട്ടി കൂട്ടുന്ന വിവേകസൂന്യമായ സൗര്യത്തിനെ കുറിച്ച് പരാമർശിക്കുന്ന ഈ ചിത്രത്തിൽ ഷാഹിൻ ഷൈലജ, സുജി എസ് നായർ, പ്രിജിൻ അലക്സ്, ദിവ്യാ ഉല്ലാസ് മാസ്റ്റർ അബാൻകുട്ടൻ, വിശാഖ് കരുണാകരൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
വിശാഖ് കരുണാകരൻ രചനയും സിബിൻ ചന്ദ്രൻ ഡി ഓ പിയും സിദ്ധാർഥ പ്രദീപ് സംഗീതവും അഭിഷേക് വി എസ് എഡിറ്റിംഗും മ്യൂസിക് മോങ്ക്സ് സൗണ്ട് ഡിസൈനും സന്ദീപ് ഫ്രാടിയാൻ ടൈറ്റിൽ വി എഫ് എക്സും വിഷ്ണു വി.എച്ച് ആർട്ട് ഡയറക്‌ഷനും നിർവഹിചിരിക്കുന്ന ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ വിപിൻ രാജും ഉണ്ണി നാലച്ചിറയുമാണ്. ആഷിഖ് ഹുസൈൻ, വിഷ്ണു എം നായർ, അഖിൽ കൃഷ്ണൻ എന്നിവർ സഹസംവിധാനവും ഫിർദൗസ് നിസാർ അസ്സോസിയേറ്റ് ക്യാമറാമാനും സൂരജ് ആർ. എസ്. നിശ്ചല ഛായാഗ്രഹണവും സുജി എസ് നായർ സബ്‌ടൈറ്റിൽസും ഡോക്ടർ ജുംഷി ഡബ്ബിങ്ങും അർജുൻ എൻ പോസ്റ്റർ ഡിസൈനും നിർവഹിച്ചിരിക്കുന്നു.