ADVERTISEMENT

ചെമ്പൻ വിനോദ് ജോസ് നായകനായെത്തുന്ന ‘പൂഴിക്കടകൻ’ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ‘പൊൻവെയിലിൻ....’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഞ്ജിത്ത് മേലേപ്പാട്ട് സംഗീതം പകർന്നിരിക്കുന്നു. വിജയ് യേശുദാസും ആൻ ആമിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു. 

‘പൊന്‍ വെയിലിന്‍ കസവായ്

പൊടി മഴയുടെ ഞൊറിയായ്

മണ്‍വീണ കമ്പിപോലെ ഒരുവഴി...

അതില്‍ പുഴപോലെ ഒഴുകുന്നു കളിചിരി’

മികച്ച വരികളാണ് ഗാനത്തിന്റേതെന്നാണ് ശ്രോതക്കളുടെ അഭിപ്രായം. ആലാപനശൈലിയെ പ്രശംസിച്ച് നിരവധിയാളുകൾ കമന്റുകൾ രേഖപ്പെടുത്തി. സന്തോഷ് വർമ്മ, മനു മഞ്ജിത്ത് എന്നിവരും ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നു. രഞ്ജിത്തിനൊപ്പം ബിജിബാലും ചേർന്നാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂഴിക്കടകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറക്കിയിരുന്നു. 

ചിത്രത്തിൽ സാമുവൽ ജോൺ എന്ന വ്യത്യസ്ത കഥാപാത്രത്തിന് ചെമ്പൻ വിനോദ് ജോസ് ജീവൻ പകരുന്നു. പ്രശസ്ത തമിഴ്–തെലുങ്കു താരം ധന്യ ബാലകൃഷ്ണന്‍ നായികയായെത്തുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോർജ്, മാല പാർവതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്്ഷൻസിന്റെ ബാനറിൽ സാം, നൗഫൽ എന്നിവർ ചേർന്നാണ് ‘പൂഴിക്കടകൻ’ നിർമിക്കുന്നത്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com