അമ്മ ദിനത്തിൽ ചാൾസ് ആന്റണിയുടെ സംഗീത സമ്മാനം
![charles-antony charles-antony](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2021/5/9/charles-antony.jpg.image.845.440.jpg)
Mail This Article
ലോകമെങ്ങുമുള്ള ആളുകൾ മദേഴ്സ് ഡേ ആഘോഷിക്കുന്ന ഇന്ന് അമ്മമാർക്കായി ഗായകൻ ചാൾസ് ആന്റണിയുടെ സംഗീത സമ്മാനം. ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലെ ‘മാ’ എന്ന ഗാനം ഗിറ്റാറിന്റെ അകമ്പടിയോടെ പാടി അവതരിപ്പിച്ചാണ് ചാൾസ് അമ്മമാരോടുള്ള തന്റെ സ്നേഹം വെളിവാക്കുന്നത്.
ശങ്കർ–എസ്സാൻ–ലോയ് സംഗീതം നൽകി ശങ്കർ മഹാദേവൻ ആലപിച്ച സൂപ്പർ ഹിറ്റ് ഗാനമാണ് അതിമനോഹരമായി ചാൾസ് പാടിയിരിക്കുന്നത്. ചാൾസിന്റെ ശബ്ദമാധുര്യവും ഗിറ്റാറിന്റെ സംഗീതവും കൂടി ചേരുമ്പോൾ ശ്രോതാക്കൾക്കും ഗാനം ഏറെ ഇഷ്ടമാകുന്നു. നേരത്തെ മോഹൻലാലിനും കുടുംബത്തിനുമൊപ്പം പാട്ടു പാടുന്ന ചാൾസിന്രെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.