ADVERTISEMENT

ഗായകരായ അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും നേതൃത്വത്തിലുള്ള അമൃതം ഗമയ സംഗീത ബാൻഡ് പുതിയ പാട്ടുമായി വീണ്ടും പ്രേക്ഷകർക്കരികിൽ. ‘ചെക്കേലടിക്കും മുമ്പേ തെയ്യം താരോ, ചെമ്പട്ട് വീശും മുമ്പേ തെയ്യം താരോ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പാണ് അമൃതം ഗമയ പുറത്തിറക്കിയിരിക്കുന്നത്. അഭിരാമി ഗാനം ആലപിച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. 

 

അച്ഛൻ സുരേഷ് കുമാറിന്റെ വേർപാടിനു ‍ശേഷം അഭിരാമി ആദ്യമായി പാടുന്ന ഗാനമാണിത്. അച്ഛന്റെ വേർപാട് താങ്ങാൻ പറ്റാത്ത വേദനയായി മനസ്സിൽ എപ്പോഴുമുണ്ടെന്നും എങ്കിലും അതിൽ നിന്നു മുക്തി നേടാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അച്ഛൻ വലിയ കരുത്തായി ഒപ്പമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും ഗായിക കുറിപ്പിൽ പറയുന്നു. 

 

‘സംഗീതമെന്ന സത്യം ഞങ്ങൾക്കു പകർന്നു നൽകിയ ആ ദൈവം ഇന്ന് കൂടെ ഇല്ല.. എന്നാൽ അച്ഛൻ കൂടെ കാണുമെന്നും തളരാതെ തുടരാൻ ഒരു ശക്തിയായി കൂടെ ഉണ്ടാകുമെന്നുമുള്ള വിശ്വാസത്തോടെ മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് ഒരിക്കൽകൂടി. എപ്പോഴും ദിസ് ടൂ ഷാൾ പാസ് എന്ന് എല്ലാരോടും പറയുന്ന എന്നോട് ഞാൻ ഈ നിമിഷവും ഇതിന്റെ താങ്ങാനാവാത്ത വേദനയും കടന്നു പോകുമെന്നും, ഒരു ശക്തി ആയി എന്നും അച്ഛൻ കൂടെ കാണുമെന്നും ഓർമിപ്പിക്കുന്നു’, അഭിരാമി കുറിച്ചു. 

 

അഭിരാമിയുടെ ഹൃദയഭേദകമായ കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. പാട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സ്ട്രോക്കിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ ഏപ്രിൽ 18നാണ് പി.ആർ.സുരേഷ് അന്തരിച്ചത്. വീട്ടിൽ വച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമൃതയാണ് സമൂഹമാധ്യമങ്ങളിലൂടെ പിതാവിന്റെ വിയോഗവാർത്ത അറിയിച്ചത്. ഓടക്കുഴൽ കലാകാരനായിരുന്നു സുരേഷ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com