ADVERTISEMENT

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവൻ ഷാജോൺ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കുംഭപ്പുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് പ്രേക്ഷകർക്കരികിലെത്തിച്ചത്. ബി.കെ.ഹരിനാരായണൻ വരികൾ കുറിച്ച പാട്ടിന് പ്രകാശ് അലക്സ് ഈണമൊരുക്കി. ജാസി ഗിഫ്റ്റ് ആണ് ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. 

നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാർട്നേഴ്സ്’. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം, കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളി നിർമിക്കുന്നു. 1989ല്‍ കാസര്‍ഗോഡ് കർണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സാറ്റ്‌ന ടൈറ്റസ് ‘പാർട്നേഴ്സി’ൽ നായികയായെത്തുന്നു. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ, ഡോ.റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഫൈസല്‍ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്:സുനില്‍.എസ്.പിള്ള.

English Summary:

Kumbhappuzha song from the movie partners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com