ADVERTISEMENT

ഇന്ദ്രൻസും ജാഫർ ഇടുക്കിയും മുഖ്യ വേഷങ്ങളിലെത്തിയ ‘കുട്ടന്റെ ഷിനിഗാമി’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘ജി ജി ജി ഷിനിഗാമി’ എന്ന പേരിലൊരുക്കിയ ഗാനം മനോരമ മ്യൂസിക് ആണ് ഔദ്യോകമായി പുറത്തിറക്കിയത്.

റഷീദ് പാറക്കൽ പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നു. അർജുൻ.വി.അക്ഷയ ആണ് ഈണമൊരുക്കിയത്. ജാസി ഗിഫ്റ്റ് ഗാനം ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകഹൃദയങ്ങൾ ഏറ്റെടുത്തിരുന്നു. 

റഷീദ് പാറക്കൽ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘കുട്ടന്റെ ഷിനിഗാമി’. അഷറഫ് പിലാക്കൽ ചിത്രം നിർമിച്ചിരിക്കുന്നു. ശിഹാബ് ഓങ്ങല്ലൂർ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ്: സിയാൻ ശ്രീകാന്ത്. 

English Summary:

Ji Ji Ji Shinigami song from the movie Kuttante Shinigami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com