ADVERTISEMENT

ഗായകൻ എം.ജി.ശ്രീകുമാറിന്റെയും ഭാര്യ ലേഖയുടെയും യാത്രാ ചിത്രങ്ങൾ ആരാധകശ്രദ്ധ നേടുന്നു. കരീബിയന്‍ രാജ്യമായ ബഹാമസിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. ലേഖ പോസ്റ്റ് ചെയ്ത യാത്രാ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായിക്കഴിഞ്ഞു. ‘ഓരോ യാത്രയും ഓരോ ഓര്‍മപ്പെടുത്തലാണ്, ഇനിയും ഒരുപാട് ദൂരെ പോകുവാനുണ്ട് എന്നൊരു ഓര്‍മപ്പെടുത്തല്‍... അവധിക്കാല ആഘോഷങ്ങള്‍, അവധിക്കാലം തുടങ്ങുന്നു’ എന്ന അടിക്കുറിപ്പോടെ ലേഖയാണ് കഴിഞ്ഞ ദിവസം യാത്രാ വിശേഷം പങ്കുവച്ചു തുടങ്ങിയത്. 

എം.ജി.ശ്രീകുമാറും ലേഖയും ഗായകന്‍ വിജയ് യേശുദാസിനൊപ്പം നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. അമേരിക്കയിലേക്കാണ് ദമ്പതിമാര്‍ ആദ്യം പോയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍നിന്നും ഷിക്കാഗോയില്‍നിന്നും പകര്‍ത്തിയ ചിത്രങ്ങളും ലേഖ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതിനുശേഷമാണ് എം.ജി.ശ്രീകുമാറും ലേഖയും ബഹാമസിലേക്ക് യാത്രതിരിച്ചതെന്നാണ് ഫെയ്‌സ്ബുക് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. 

ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ ചിത്രങ്ങൾക്കു താഴെ നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ‘ഹണിമൂണ്‍ കഴിഞ്ഞില്ലേ നവമിഥുനങ്ങളെ’ എന്നാണ് ഒരാളുടെ രസിപ്പിക്കും കമന്റ്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ലേഖ, വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രാപ്രേമികളായ എം.ജി.ശ്രീകുമാറും ലേഖയും ഒഴിവു സമയം മുഴുവൻ യാത്രകൾക്കായാണ് മാറ്റിവയ്ക്കുന്നത്. അമേരിക്കയാണ് തങ്ങളുടെ പ്രിയ രാജ്യമെന്ന് ഇരുവരും പറഞ്ഞിട്ടുമുണ്ട്. 

English Summary:

Lekha Sreekumar shares vacation photos in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com