ജലവിമാന സർവീസിന് 14 താവളം കൂടി
Mail This Article
ന്യൂഡൽഹി∙ ഉഡാൻ പദ്ധതിയിലുൾപ്പെടുത്തി 14 വാട്ടർ എയ്റോഡ്രോമുകൾ കൂടി നിർമിച്ച് ജലവിമാന സർവീസിന് കേന്ദ്രസർക്കാർ. ഗുജറാത്തിലെ സബർമതി നദിയിലാരംഭിച്ച സീ പ്ലെയിൻ സർവീസിനു ശേഷം നടത്തേണ്ട സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് ഹൈഡ്രോഗ്രാഫിക് സർവേ നടത്തും.
രാജ്യത്ത് ആദ്യം ജലവിമാന പദ്ധതി ആലോചിച്ച കേരളത്തിൽ ഇതിലൊരെണ്ണം പോലുമില്ല. എയർപോർട്ട് അതോറിറ്റി, വ്യോമയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ ഉൾനാടൻ ജലഗതാഗത അതോറിറ്റിയാകും സർവേ നടത്തുക. ഫ്ലോട്ടിങ് ജെട്ടികൾ, കോൺക്രീറ്റ് ജെട്ടികൾ തുടങ്ങിയവ നിർമിക്കാനുള്ള സൗകര്യങ്ങളാണ് വിലയിരുത്തുക. ഉത്തരാഖണ്ഡിലെ തെഹ്‌രി ഡാം, അസമിൽ ഗുവാഹത്തി, ഉറംഗ്ദോ റിസർവോയർ, മഹാരാഷ്ട്രയിലെ ഖിൻഡ്സി, ഇറായ് ഡാമുകൾ, ആന്ധ്രയിലെ പ്രകാശം അണക്കെട്ട്, ലക്ഷദ്വീപിലെ കവറത്തി, മിനിക്കോയ്, ആൻഡമാനിലെ ഹാവ്‌ലോക്ക്, നീൽ, ലോങ്, ഹട്ട്ബേ ദ്വീപുകൾ, ഗുജറാത്തിലെ ധാരോയ്, ശത്രുഞ്ജയ എന്നിവിടങ്ങളിലാണ് സർവീസിന് ഉദ്ദേശിക്കുന്നത്.