ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ മാർഗരറ്റ് അൽവയുടെ മൊബൈൽ സിം ബ്ലോക് ആയതിനെച്ചൊല്ലി വിവാദം. ബിജെപിയിലെ ചില സുഹൃത്തുക്കളുമായി സംസാരിച്ച ശേഷം തന്റെ നമ്പർ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു അൽവയുടെ ട്വീറ്റ്. കണക‍്ഷൻ പുനഃസ്ഥാപിച്ചാൽ ഇവരെ ഫോണി‍ൽ ബന്ധപ്പെടില്ലെന്ന് ഉറപ്പ് നൽകാമെന്നും അൽവ പരിഹസിച്ചു.

നിങ്ങൾക്ക് എന്റെ കെവൈസി വിവരങ്ങൾ ആവശ്യമുണ്ടോയെന്നു ചോദിച്ച് എംടിഎൻഎലിൽനിന്നു ലഭിച്ചുവെന്ന മട്ടിൽ ഒരു സന്ദേശവും ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഈ സന്ദേശത്തിന് എംടിഎൻഎലുമായി ബന്ധമില്ലെന്നും അൽവ സൈബർ തട്ടിപ്പിന് ഇരയായതാണെന്നും പലരും ചൂണ്ടിക്കാട്ടി. സമാനമായ സന്ദേശം സംബന്ധിച്ച് ഡൽഹി പൊലീസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.

സംഭവം വിവാദമായതിനു പിന്നാലെ ടെലികോം വകുപ്പ് ഇടപെട്ട് കണക‍്ഷൻ പുനഃസ്ഥാപിച്ചതായി അൽവ പിന്നീട് ട്വീറ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

English Summary: Controversy over Margaret Alva phone sim blocking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com