പപ്പു യാദവിന് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണി

Mail This Article
പട്ന ∙ ഗുണ്ടാനേതാവ് പപ്പു യാദവ് എംപിക്ക് അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്നു വധഭീഷണി. അനുവാദം നൽകിയാൽ ബിഷ്ണോയി സംഘത്തെ 24 മണിക്കൂറിനകം തകർക്കുമെന്ന പപ്പു യാദവിന്റെ വെല്ലുവിളിയാണു പ്രകോപനമായത്. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയെ ബിഷ്ണോയി സംഘം കൊലപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു പപ്പു യാദവ്.
പപ്പു യാദവിന്റെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നും ബോളിവുഡ് താരം സൽമാൻ ഖാന്റെ കാര്യത്തിൽ ഇടപെട്ടാൽ വധിക്കുമെന്നും ബിഷ്ണോയി സംഘാംഗമെന്നു പരിചയപ്പെടുത്തിയയാൾ ഫോണിൽ ഭീഷണിപ്പെടുത്തി. സബർമതി ജയിലിൽ നിന്നു ബിഷ്ണോയി പല തവണ പപ്പു യാദവിനെ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും അയാൾ പറഞ്ഞു. ഭീഷണിയെ കുറിച്ചു പപ്പു യാദവ് ബിഹാർ ഡിജിപിക്കു പരാതി നൽകി.