ADVERTISEMENT

കോട്ടയം ∙ നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് കെട്ടിട സമുച്ചയവും സ്ഥലവും ജപ്തി ചെയ്തതിനു പുറമേ കെട്ടിട വിഭാഗം അസി. എൻജിനീയറുടെ ജീപ്പും കോടതി ജപ്തി ചെയ്തു. മുൻസിഫ് കോടതിയുടെ ഉത്തരവിനെതിരെ ജില്ലാ കോടതിയിൽ വകുപ്പ് അപ്പീൽ നൽകിയെങ്കിലും തള്ളി. ഈ മാസം 19നു മുൻപു പണം അടയ്ക്കാമെന്നറിയിച്ചതിനാൽ വാഹനം കോടതി പിടിച്ചെടുത്തിട്ടില്ല. തുക അടച്ചില്ലെങ്കിൽ ജീപ്പ് ലേലത്തിനു വയ്ക്കും.

കിടങ്ങൂർ കവലയിൽ ഓടയും കലുങ്കും നിർമിച്ച വകയിൽ 3 ലക്ഷം രൂപ കരാറുകാരനു കൊടുക്കാനുണ്ടെന്നാണു കേസ്. 1998ൽ പണി പൂർത്തിയാക്കിയതാണ്. കരാറുകാർക്കു റോഡ് നിർമാണത്തിലെ കുടിശിക തുകയായ 3 കോടി കൊടുക്കാത്തതിന്റെ പേരിൽ പിഡബ്ല്യുഡി കെട്ടിട സമുച്ചയവും സ്ഥലവും ജപ്തി ചെയ്യാനും ഇതിൽ 30 സെന്റ് ജനുവരി 5നു ലേലം നടത്താനും പ്രിൻസിപ്പൽ സബ് കോടതി നിർദേശിച്ചിരുന്നു.

എന്തുകൊണ്ടു തോറ്റു: നേരറിയാൻ വിജിലൻസ്

കോട്ടയം ∙ കേസുകളിൽ പൊതുമരാമത്ത് വകുപ്പ് നിരന്തരം തോൽക്കുന്നത് എങ്ങനെയെന്നു വിജിലൻസ് അന്വേഷണം തുടങ്ങി. മരാമത്ത് വകുപ്പിലെ റോഡ്, പാലം, കെട്ടിടം തുടങ്ങിയ വിഭാഗങ്ങളിലെ വിവാദമായതും ഇപ്പോൾ കേസുള്ളതുമായ ചില ഫയലുകൾ കാണാതായതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. 1990 മുതലുള്ളവയിൽ പലതും പണം വിനിയോഗം സംബന്ധിച്ച ഫയലുകളാണ്.

മുൻസിഫ് കോടതി മുതൽ സുപ്രീം കോടതി വരെ കേസുകൾ നടത്തുന്നുണ്ടെങ്കിലും മിക്കതിലും പൊതുമരാമത്ത് വകുപ്പ് തിരിച്ചടി നേരിടുകയാണ്. മൂന്നോ നാലോ വർഷം കൂടുമ്പോൾ ഉദ്യോഗസ്ഥർക്കു പ്രമോഷനോടെയോ അല്ലാതെയോ സ്ഥലം മാറ്റമാകും. ഇതോടെ പഴയ ഫയലുകൾ സംബന്ധിച്ച അറിവുള്ള ഉദ്യോഗസ്ഥരും ഓഫിസുകളിൽ ഇല്ലാതാകും. ഇതു കൊണ്ടാണു ‌കേസ് തോൽക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

English Summary: Court attaches PWD jeep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com