കൊച്ചി∙ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി.സുരേഷ് കുമാറിനെതിരെ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് 7 ദിവസത്തിനകം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബർ നോട്ടിസയച്ചു. ഇമെയിലിലും റജിസ്ട്രേഡ് തപാലിലുമാണ് ഷോകോസ് നോട്ടിസ് നൽകിയത്. ആന്റണിയുടെ മറുപടി കിട്ടിയശേഷം ചേംബർ യോഗം ചേരും.
ജൂണിലെ സിനിമ സമരത്തിനു മുന്നോടിയായി സൂചന പണിമുടക്ക് നടത്താനുള്ള തീരുമാനവുമായി ചേംബർ മുന്നോട്ടുപോകുകയാണ്. മാർച്ച് ആദ്യവാരം സൂചന പണിമുടക്കിന്റെ തീയതി പ്രഖ്യാപിക്കും. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് യോഗം ചേർന്നു ചേംബറിന്റെ തീരുമാനങ്ങൾക്ക് പിന്തുണയറിയിച്ചു.
English Summary:
Kerala Film Industry Strike Looms: Antony Perumbavoor served notice
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.