ADVERTISEMENT

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം ഇപ്പോഴും കോമയിലാണെന്നും ഡൽഹിയിലെ സൈന്യത്തിന്റെ റിസർച്ച് ആൻഡ് റെഫറൽ ആശുപത്രി അറിയിച്ചു.

നിലവിൽ ശ്വാസകോശ അണുബാധയ്ക്കാണ് ചികിത്സ ചെയ്യുന്നത്. വെന്റിലേറ്ററിലാണെന്നും ആരോഗ്യനിലയിൽ തൽസ്ഥിതി തുടരുകയാണെന്നും ആശുപത്രി പ്രസ്താവനയിൽ പറയുന്നു.

ഓഗസ്റ്റ് പത്തിനാണ് തലച്ചോറിൽ രക്തം കട്ടപിടിക്കുന്നതിൽ ശസ്ത്രക്രിയയ്ക്കായി ഡൽഹി കന്റോൺമെന്റിലെ ആശുപത്രിയിൽ 84കാരനായ പ്രണബിനെ പ്രവേശിപ്പിക്കുന്നത്. അഡ്മിറ്റ് ചെയ്യുന്നതിനു മുൻപുള്ള പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമാണ് ശ്വാസകോശത്തിൽ അണുബാധ ഉണ്ടായത്.

English Summary: No Change In Pranab Mukherjee's Health: Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com