മിറട്ടി ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്ക് – പ്രണബ് മുഖർജി ജീവിതരേഖ
Mail This Article
∙ 1935 ഡിസംബർ 11ന് ബംഗാളിലെ ബീർഭൂം ജില്ലയിലെ മിറട്ടി ഗ്രാമത്തിൽ സ്വാതന്ത്യ്രസമര സേനാനിയായ കമദകിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖർജിയുടെയും ഇളയ മകനായി ജനനം.
∙ സുരി വിദ്യാസാഗർ കോളജിലും കൊൽക്കത്ത സർവകലാശാലയിലും പഠനം.
∙ തപാൽ വകുപ്പിൽ യുഡി ക്ലർക്കായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. കോളജ് അധ്യാപകനായും പത്രപ്രവർത്തകനായും ജോലി ചെയ്തു.
∙ 1957 ജൂലൈ 13ന് സുവ്ര മുഖർജിയെ വിവാഹം ചെയ്‌തു.
∙ 1969 – ജൂലൈയിൽ ആദ്യമായി രാജ്യസഭയിൽ. 1975, 1981, 1993, 1999 എന്നീ വർഷങ്ങളിൽ രാജ്യസഭയിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
∙ 1973 – ജനുവരിയിൽ ആദ്യമായി കേന്ദ്രമന്ത്രിസഭയിൽ. ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ വ്യവസായ വികസന ചുമതലയുള്ള ഉപമന്ത്രി.
∙ 1974 – ഷിപ്പിങ്ങിന്റെയും ഗതാഗതത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള മന്ത്രി. ഒക്‌ടോബറിൽ ധനകാര്യ സഹമന്ത്രിയായി.
∙ 1978 – കോൺഗ്രസ് പ്രവർത്തക സമിതി അംഗമായി. രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ്
∙ 1980 – രാജ്യസഭാ കോൺഗ്രസ് കക്ഷി നേതാവായി.
∙ 1982 – ജനുവരി മുതൽ 1984 ഡിസംബർ വരെ ധനമന്ത്രി.
∙ 1985 – ബംഗാൾ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്
∙ 1986 – രാഷ്‌ട്രീയ സമാജ് വാദി കോൺഗ്രസ് രൂപീകരിച്ചു.
∙ 1989 – വീണ്ടും കോൺഗ്രസിൽ
∙ 1991 – പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോൾ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ.
∙ 1995 – വിദേശ, വാണിജ്യ വകുപ്പുകളുടെ മന്ത്രി
∙ 1998 – എഐസിസി ജനറൽ സെക്രട്ടറി.
∙ 2004 – ആദ്യമായി ലോക്‌സഭയിൽ. ഒന്നാം യുപിഎ സർക്കാരിൽ ആദ്യം പ്രതിരോധ മന്ത്രി. പിന്നീടു വിദേശകാര്യ മന്ത്രി.
∙ 2008 – ധനമന്ത്രി സ്‌ഥാനത്തേക്ക് വീണ്ടും.
∙ 2009 മേയ് 26 മുതൽ ലോക്‌സഭാ കക്ഷി നേതാവ്
∙ 2012 – രാഷ്‌ട്രപതി
∙ 2020 ഓഗസ്റ്റ് 31 – അന്തരിച്ചു
English summary: Pranab Mukherjee life history