അസം നിയമസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി

Mail This Article
ഗുവാഹത്തി∙ അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. അസോം ഗണ പരിഷത്തിന് 26 സീറ്റുകളും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) 8 സീറ്റുകളും നൽകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു.
നിയമസഭയിലെ 126 സീറ്റുകളിൽ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മാജുലിയിൽനിന്ന് ജനവിധി തേടും. ജാലുക്ബാരി നിയമസഭാ മണ്ഡലത്തിൽനിന്ന് ഹിമന്ത ബിശ്വശർമ മത്സരിക്കും. ഇരുവരും ഈ മണ്ഡലങ്ങളിൽനിന്ന് നേരത്തെ മത്സരിച്ചിരുന്നു.
English Summary: BJP candidate list for Assam Assembly Election 2021