സീറ്റ് കിട്ടിയില്ല; അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Mail This Article
ഗുവാഹത്തി ∙ അസമില്‍ ബിജെപി മന്ത്രി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെയാണ് സും റോങ്ക്ഹാങ്ക് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അസമിലെ ഖനന - വികസന മന്ത്രിയായിരുന്നു.
തന്നെ പാര്‍ട്ടി മാറ്റി നിര്‍ത്തിയതിനു പിന്നില്‍ ചില വ്യക്തികളുടെ താത്പര്യമാണെന്ന് തുറന്നടിച്ചാണു രാജി. കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങിന്റെ നേതൃത്വത്തിലാണ് സും പാർട്ടിയിൽ ചേര്‍ന്നത്. അസമിലെ ദിഫു മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സുമിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കും എന്നാണ് വിവരം.
English Summary :Denied Election Ticket, Assam BJP Minister Joins Congress