എം.ലിജു ഡിസിസി പ്രസിഡന്റ് സ്ഥാനം രാജി വച്ചു; രാജിക്കത്ത് ഇ മെയിലായി അയച്ചു

Mail This Article
×
ആലപ്പുഴ∙ ഡിസിസി പ്രസിഡന്റ് എം.ലിജു സ്ഥാനം രാജി വച്ചു. കെപിസിസി പ്രസിഡന്റിനെ ഫോണിൽ കിട്ടാത്തതിനാൽ രാജിക്കത്ത് ഇ മെയിലായി അയച്ചെന്ന് ലിജു പറഞ്ഞു. ജില്ലയിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണു രാജി. 4 വർഷമായി ചുമതല വഹിക്കുന്നു.
പാർട്ടി ഏൽപിച്ച ദൗത്യത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഓരോ മണ്ഡലത്തിലും പരാജയത്തിനു പല കാരണങ്ങൾ ഉണ്ടാവാം. എന്തായാലും ജയിച്ചില്ല എന്നതാണു പ്രശ്നം.ജില്ലയിൽ യുഡിഎഫ് ജയിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും ലിജു പറഞ്ഞു.
English Summary: MM Liju resign the post of DCC president
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.