ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ത്യയിലെ ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പ് പരിശോധനയെ പരിഹസിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയുടെ പ്രതികാരമാണു റെയ്ഡെന്നാണു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. വിഷയത്തിൽ, കോഴിക്കഥയുടെ പോസ്റ്റ് ഫെയ്സ്ബുക്കിൽ പങ്കുവച്ചാണ് സന്ദീപാനന്ദ ഗിരിയുടെ പരിഹാസം.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്:

ഒരിക്കലൊരു കോഴിഫാം നടത്തുന്നയാൾ പ്രധാനമന്ത്രിയെ വിമർശിച്ചു! ഏതാനും ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫാമിൽ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയ കൂട്ടത്തിൽ കോഴികൾക്ക് ഭക്ഷണമായി എന്താണ് നൽകുന്നതെന്ന് ആരാഞ്ഞു. എന്റെ കോഴികൾ സ്വയം ഭക്ഷണം കണ്ടെത്തി നൈസർഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ മറുപടി പറഞ്ഞു. കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഫാം ഉടമയ്ക്കെതിരെ കേസ് ചാർജ് ചെയ്തു.

Read Also: ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നത് രാജ്യത്തെ വളര്‍ത്തില്ല: വ്യക്തിപൂജയ്ക്കെതിരെ ആർഎസ്എസ്... 

ആഴ്ചകൾക്കുശേഷം ഇൻകംടാക്സ് ഉദ്യോഗസ്ഥർ വരവുചെലവ് പരിശോധന നടത്തിയ കൂട്ടത്തിൽ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫാമുടമ പറഞ്ഞു എന്റെ കോഴികൾ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ്, ഞാനവർക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പൂവിൽ ചേർത്ത് പൊടിച്ച് നൽകുമെന്ന്! കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.

നാലു ദിവസത്തിനുശേഷം വന്നത് എൻഐഎ ആയിരുന്നു. പഴയ അതേ ചോദ്യത്തിനുത്തരമായി ഫാം ഉടമ പറഞ്ഞു: ഞാൻ എന്നും രാവിലെ കോഴികൾക്ക് ഓരോരുത്തർക്കും 5 രൂപ വീതം നൽകും. അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങി കഴിക്കും. പുതിയ നോട്ടിസ് കാത്ത്....

English Summary: Swami Sandeepananda Giri criticize IT raids in BBC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com