ADVERTISEMENT

ബൊലൊഗ്‌ന∙ ഇറ്റലിയിലെ പ്രസിദ്ധമായ പിസ ഗോപുരത്തിന്ുസമാനമായ രീതിയിൽ ചെരിഞ്ഞ ഗരിസെൻഡ ഗോപുരം തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. ആയിരത്തോളം വർഷം പഴക്കമുള്ള ഗരിസെൻഡ ടവറിനു നാലു ഡിഗ്രിയോളം ചെരിവാണുള്ളത്. 150 അടി ഉയരമുള്ള ഗോപുരം 14–ാം നൂറ്റാണ്ടു മുതലാണ് ചെരിയാൻ തുടങ്ങിയത്. ഗോപുരം ചെരിയുന്നത് തടയാൻ ഈ വർഷം അധികൃതർ നിരവധി പ്രവർത്തനങ്ങൾ നടത്തി. എന്നാൽ ചെരിവു വർധിക്കുകയാണ്. പിസ ഗോപുരത്തിന്റെ ചെരിവ് അഞ്ച് ഡിഗ്രിയാണ്.

ഗോപുരത്തിനു ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്. ടവര്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥലമാണ് ഇവിടം. 1109നും 1119നും ഇടയിലാണ് ഗരിസെന്‍ഡ നിര്‍മിച്ചതെന്നാണ് കരുതപ്പെടുന്നത്. അപകടസാധ്യതയുള്ളതിനാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.

ഗോപുരം പുതുക്കിപ്പണിയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാമതില്‍ നിര്‍മിക്കാന്‍ 4.8 മില്യണ്‍ ഡോളര്‍ (ഏകദേശം 39 കോടി രൂപ) വേണ്ടിവരും. ഇത് പിരിവിലൂടെ സമാഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഗോപുരം തകർന്നാൽ അവശിഷ്ടങ്ങൾ തെറിച്ചു പോകുന്നത് തടയുന്നതിനും ജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കുന്നതിനുമാണ് മതിൽ പണിയുന്നത്.

English Summary:

Italian 'Leaning Tower' On Verge Of Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com