ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിലെ ലോണോവാലയിൽ വെള്ളച്ചാട്ടം ആസ്വദിക്കുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ ഒരു കുടുബംത്തിലെ മൂന്നു പേർ മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു പേരെ കാണാതായി. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു സംഭവം. ഏഴംഗ കുടുംബം മുംബൈയിൽനിന്നും 80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിദിവസം ആഘോഷിക്കാൻ എത്തിയതായിരുന്നു. മേഖലയിൽ പുലർച്ചെ മുതൽ പെയ്ത കനത്ത മഴയിൽ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വർധിക്കുകയായിരുന്നു.

കുടുംബം അപകടത്തിൽപ്പെടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും കരയിലേക്ക് കയറാൻ ശ്രമിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം. എന്നാൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്റെ ശക്തി അവരെ കീഴടക്കുകയായിരുന്നു. സഹായത്തിനായി കുടുംബം നിലവിളിക്കുന്നുണ്ടെങ്കിലും ഒഴുക്കിൽപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി കയറും ട്രക്കിങ് ഗിയറുമായി ഒഴുക്കിൽപ്പെട്ട് കാണാതായവരെ തിരയാൻ തുടങ്ങിയെങ്കിലും ശ്രമം വിഫലമായി. പായൽ നിറഞ്ഞ പാറക്കെട്ടുകളിൽ തെന്നി വീഴുകയും വെള്ളത്തിന്റെ ശക്തിയിൽ ഒലിച്ചുപോകുകയും ചെയ്തതാകാമെന്നു പ്രദേശവാസികൾ പറയുന്നു. 

English Summary:

Tragic Mountain Flood Claims Lives of Three Family Members in Lonavala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com