ADVERTISEMENT

ഷിരൂർ∙ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനായി രാത്രിയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും. അർജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്ന് ഉറപ്പില്ലെന്നും ഇതുവരെയും ലോറിക്കുള്ളിൽ മനുഷ്യസാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ദൗത്യസംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ട്രക്കിനടുത്തേക്ക് കടക്കാൻ ‍ഡൈവേഴ്സിന് പറ്റാത്ത അവസ്ഥയാണ്. മൂന്ന് നോട്സ് വരെയാണ് നാവികസേന ഡൈവർമാർക്ക് മുങ്ങിത്തപ്പാൻ കഴിയുക. എന്നാൽ നിലവിൽ പുഴയിൽ 6 – 8 നോ‍ട്സ് ആണ് അടിയൊഴുക്ക്. അതിൽ ഡൈവർമാരെ ഇറക്കുക എന്നത് ആത്മഹത്യാപരമാണെന്നും രക്ഷാദൗത്യ സംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 4 ലോഹ ഭാഗങ്ങളാണ് കണ്ടെത്തിയത്. റോഡിന്റെ സേഫ്റ്റി റെയിൽ, ടവർ ഭാഗം, ലോറിയുടെ ഭാഗം, ടാങ്കർ ക്യാബിൻ എന്നിവയാണ് കണ്ടെത്തിയത്. 

അതിനിടെ അർ‌ജുന്റെ ലോറിയിലുണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് അറിയിച്ചു. ശക്തമായ മഴ പെയ്താലും ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് വാഹനത്തിനരികിലേക്ക് എത്തിക്കാനാണ് നാവികസേന പദ്ധതിയിട്ടിരിക്കുന്നത്. അർജുൻ ഉൾപ്പെടെ മൂന്നു പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.

English Summary:

Shirur Landslide Search Intensifies: Focus on Overturned Lorry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com