ADVERTISEMENT

ന്യൂഡൽഹി∙ 2025ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ നിന്നും സിലബസിന്റെ 15 ശതമാനം ഭാഗം വെട്ടികുറയ്ക്കാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ). അത്തരം നയപരമായ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സൂചിപ്പിച്ച ബോർഡ്, മൂല്യനിർണയ സമ്പ്രദായത്തിലോ പരീക്ഷാ നയത്തിലോ എന്തെങ്കിലും മാറ്റം വരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സിബിഎസ്ഇയുടെ നയ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അംഗീകൃത ചാനലുകൾ വഴിയോ മാത്രമേ പ്രസിദ്ധീകരിക്കൂവെന്നും അറിയിച്ചു.

2025ലെ ബോർഡ് പരീക്ഷകൾക്കായി 10, 12 ക്ലാസുകളിലെ സിലബസിൽ 15 ശതമാനം വരെ കുറവ് സിബിഎസ്ഇ പ്രഖ്യാപിച്ചതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ടൈംടേബിൾ പുറത്തിറക്കും. 2025 ലെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

English Summary:

CBSE Debunks Syllabus Reduction Rumors for 2025 Board Exams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com