സെയ്ഫിന്റെ വീട്ടിലെ വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ല; സൈക്കിളിൽ ഒപ്പമുണ്ടായിരുന്ന അമ്മ മരിച്ചത് മകനറിഞ്ഞില്ല - പ്രധാന ദേശീയ വാർത്തകൾ
Mail This Article
‘എന്താണ് സംഭവിക്കുന്നത്? പഞ്ചാബ് ഉദ്യോഗസ്ഥരെ മാറ്റി, ഇനി ഗുജറാത്ത് പൊലീസ്’; ലക്ഷ്യമെന്തെന്ന് കേജ്രിവാൾ
ന്യൂഡൽഹി∙ തന്റെ സുരക്ഷാ സംഘത്തില്‍നിന്നു പഞ്ചാബിലെ ഉദ്യോഗസ്ഥരെ മാറ്റി ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയെന്ന് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ്‍ കേജ്‌രിവാൾ. ഈ നീക്കത്തിനു പിന്നിലെ ലക്ഷ്യം എന്താണെന്നും കേജ്‌രിവാൾ ചോദിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു പുതിയ വിവാദം.
വീണ്ടും ട്വിസ്റ്റ്! വീട്ടിലെ വിരലടയാളങ്ങൾ പിടികൂടിയ പ്രതിയുടേതല്ല; പൊലീസിനെ കുഴക്കി ഫിംഗർപ്രിന്റ് റിപ്പോർട്ട്
മുംബൈ ∙ നടന്‍ സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടിൽനിന്നു കണ്ടെത്തിയ വിരലടയാളങ്ങൾ പ്രതി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം ഷെഹ്സാദിന്റേതല്ലെന്ന് റിപ്പോർട്ട്. ഫൊറന്‍സിക്ക് വിഭാഗം കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്നു പോലും പ്രതിയുടേതല്ലെന്നാണ് വിവരം. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. വിരലയടയാളം ഷെരിഫുലിന്റേതല്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചതായി അധികൃതർ പറഞ്ഞു.
Read more at: https://www.manoramaonline.com/news/latest-news/2025/01/26/saif-ali-khan-attack-fingerprint-mismatch.html
സൈക്കിളിൽ ഒപ്പമുണ്ടായിരുന്ന അമ്മ മരിച്ച വിവരം മകനറിഞ്ഞില്ല; സഞ്ചരിച്ചത് 20 കിലോമീറ്ററോളം
ചെന്നൈ ∙ തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നങ്കുനേരി സ്വദേശിനി ശിവകാമിയമ്മാളിനെ മകൻ സൈക്കിളിലിരുത്തി കൊണ്ടുപോകുകയും അറുപതുകാരിയായ അവർ യാത്രയ്ക്കിടെ മരിക്കുകയും ചെയ്ത സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. സൈക്കിളിൽ 20 കിലോമീറ്ററോളം സഞ്ചരിച്ച മാനസികാസ്വാസ്ഥ്യമുള്ള മകൻ ജെ.ബാലനെ (40) വഴിയിൽതടഞ്ഞ പൊലീസാണ് ശിവകാമിയമ്മാൾ മരിച്ചെന്നത് തിരിച്ചറിഞ്ഞതും യുവാവിനെ അറിയിച്ചതും.
പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര; മൂന്നായി വീതം വയ്ക്കാമെന്ന് ശരദ് പവാർ, പുതിയ സമവാക്യം
മുംബൈ ∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേൽക്കുകയും അഘാഡിയിൽ ഭിന്നത രൂക്ഷമാകുകയും ചെയ്തതോടെ പ്രതിപക്ഷ നേതൃസ്ഥാനം വീതം വയ്ക്കാമെന്ന സമവാക്യവുമായി ശരദ് പവാർ. കൂടുതൽ എംഎൽഎമാരുള്ള തങ്ങൾക്ക് പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന് ഉദ്ധവ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. 288 അംഗ സഭയിൽ 20 അംഗങ്ങളാണ് ഉദ്ധവിനുള്ളത്. തൊട്ടു പിന്നിൽ കോൺഗ്രസാണ്. എന്നാൽ 3 പാർട്ടികൾക്കും ഒറ്റയ്ക്ക് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാനുള്ള അംഗസംഖ്യ ഇല്ല.
10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ്, യുവാക്കൾക്ക് മാസം 8500 രൂപ; ഇവിടെ എല്ലാ ഫ്രീ, ഓരോ ദിവസവും ഓരോ പ്രഖ്യാപനം
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയതോടെ കൂടുതൽ പദ്ധതികളും സൗജന്യങ്ങളും വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളിലാണു പാർട്ടികൾ. മത്സരത്തിന്റെ മുൻനിരയിലുള്ള എഎപിയും ബിജെപിയും കോൺഗ്രസും ഓരോ ദിവസവും ഓരോ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നു. ഇടത്തരക്കാർ, വനിതകൾ, യുവാക്കൾ, പുരോഹിതർ, വിദ്യാർഥികൾ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യംവച്ച് 3 രാഷ്ട്രീയ കക്ഷികളും പ്രഖ്യാപിച്ച പദ്ധതികളും സൗജന്യ വാഗ്ദാനങ്ങളും.