ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ലഹരിവ്യാപനം രൂക്ഷമാകുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെ ലഹരിമരുന്നിനെതിരെ മിന്നലാക്രമണവുമായി എക്‌സൈസ് വകുപ്പ്. അഞ്ചു ദിവസത്തിനുള്ളില്‍ 81.13 ലക്ഷം രൂപയുടെ ലഹരിമരുന്നു പിടിക്കുകയും 368 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 360 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ‘ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്’ എന്ന പേരില്‍ സംസ്ഥാനത്തുനിന്ന് ലഹരിമാഫിയയെ തുടച്ചുനീക്കുകയാണ് എക്‌സൈസിന്റെ ലക്ഷ്യം.

തീവ്രയത്‌ന എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനത്തിലെ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. കേസുകളില്‍ 378 പേരെയാണ് പ്രതിചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടിച്ചു.  ഒളിവില്‍ കഴിഞ്ഞിരുന്ന 17 പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകള്‍ എക്‌സൈസ് നടത്തി.

ഇതിനു പുറമെ മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 39 സംയുക്ത പരിശോധനകളും സംഘടിപ്പിച്ചിട്ടുണ്ട്.  ഈ സമയത്ത് 21,389 വാഹനങ്ങള്‍ എക്‌സൈസ് പരിശോധിച്ചു. ലഹരിമരുന്ന് കടത്തിയ 16 വാഹനങ്ങളും പിടിച്ചിട്ടുണ്ട്. 602 സ്‌കൂള്‍ പരിസരം, 152 ബസ് സ്റ്റാന്‍ഡ് പരിസരം, 59 ലേബര്‍ ക്യാംപുകള്‍, 54 റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്തി ലഹരിമരുന്ന് വില്‍പനക്കാരെ പിടികൂടിയിട്ടുണ്ട്.

English Summary:

Excise Department Seizes Drugs Worth ₹81.13 Lakh: Kerala's Operation Clean Slate successfully seized ₹81.13 lakh worth of drugs in a five-day crackdown. The Excise Department arrested 368 individuals and registered 360 cases as part of their ongoing fight against drug trafficking.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com