പുട്ടിനെതിരെ വധഭീഷണി: യുവതി അറസ്റ്റിൽ
Mail This Article
×
മോസ്കോ ∙ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ വധഭീഷണി മുഴക്കിയതിനും റഷ്യ– യുക്രെയ്ൻ യുദ്ധത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ചതിനും യുവതി അറസ്റ്റിൽ. അനസ്റ്റസിയ ബേറെഴിൻസ്കയ എന്ന റഷ്യൻ നാടക സംവിധായികയാണ് അറസ്റ്റിലായത്. 8 വർഷം തടവുശിക്ഷ അനുഭവിക്കണം.
ഇതിനിടെ, റഷ്യൻ സൈനികരെ അപമാനിച്ചതിന് 68 വയസ്സുകാരിയായ ശിശുരോഗ വിദഗ്ധയെ അഞ്ചര വർഷത്തേക്കു തടവിലാക്കാൻ മോസ്കോ കോടതി ഉത്തരവിട്ടു. യുദ്ധത്തിനെതിരെ പ്രതികരിച്ചതിന് ആയിരത്തിൽ പരം ആളുകൾ റഷ്യയിൽ ക്രിമിനൽ കുറ്റവിചാരണ നേരിടുന്നുണ്ട്. 20,000 ൽ ഏറെ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.
English Summary:
Woman arrested for murder threat to Vladimir Putin
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.