അരിയും ഉഴുന്നും അരയ്ക്കാതെ ദോശയും ഇഡ്ഡലിയും തയാറാക്കാം
Mail This Article
×
അരിയും ഉഴുന്നും അരയ്ക്കാതെ ഒരേ മാവ് ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് പെർഫെക്റ്റ് ഇഡ്ഡലിയും ദോശയും തയാറാക്കുന്നതെങ്ങനെയെന്നു നോക്കിയാലോ?
ചേരുവകൾ
- റവ - ഒന്നര കപ്പ്
- അരിപ്പൊടി - കാൽ കപ്പ്
- വെള്ളം - രണ്ടു കപ്പ്
- തൈര് - ഒരു കപ്പ്
- സോഡാപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
വറുത്തെടുത്ത റവ മിക്സിയുടെ ചെറിയ ജാറിൽ നല്ലതുപോലെ അടിച്ചെടുക്കുക. ഇത് ഒരു ബൗളിലേക്ക് ഇട്ട് ഇതിലേക്ക് കാൽക്കപ്പ് അരിപ്പൊടിയും ഒരു കപ്പ് തൈരും അര ടീസ്പൂൺ സോഡാ പൗഡറും ആവശ്യത്തിനു ഉപ്പും ചേർക്കുക. ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ നല്ലതുപോലെ കലക്കി അര – മുക്കാൽ മണിക്കൂർ വരെ മൂടിവയ്ക്കുക. ( ഈ സമയത്തിനുള്ളിൽ മാവ് പൊന്തി തുടങ്ങിയില്ലെങ്കിൽ കുറച്ചു നേരം കൂടി മൂടിവയ്ക്കുക).
അര - മുക്കാൽ മണിക്കൂർ കഴിഞ്ഞാൽ ഇഡ്ഡലിത്തട്ടിൽ ഓയിൽ തടവി മാവൊഴിച്ച് ഇഡ്ഡലിയും ദോശ പാനിൽ നെയ്യ് തടവി ക്രിസ്പി ദോശയും ചുട്ടെടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.