കൈരളി ഹോംസിന്റെ ബാൻസുരി ഭൂമിപൂജ പൂങ്കുന്നത്ത് നടന്നു

Mail This Article
കൈരളി ഹോംസിന്റെ പത്താമത്തെ പദ്ധതിയായ ബാൻസുരിയുടെ ഭൂമിപൂജ തൃശൂർ പൂങ്കുന്നത്ത് നടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിങ് കോംപ്ലക്സുകൾ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും 500 മീറ്ററിനുള്ളിൽ ലഭ്യമാണ് വക്താക്കൾ പറഞ്ഞു. കൂടാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ, ശക്തൻ ബസ് സ്റ്റാൻഡ് ഇവയിലേക്ക് രണ്ട് കിലോമീറ്റർ ദൂരമേയുള്ളു എന്ന സൗകര്യവുമുണ്ട്.
ബ്രാൻഡഡ് മെറ്റീരിയൽസ് ഉപയോഗിച്ചുകൊണ്ട് ഗുണമേന്മയോടെ സമയബന്ധിതമായി പണി പൂർത്തീകരിക്കുന്നത് കൈരളി ഹോംസിന്റെ പ്രത്യേകതയാണെന്ന് വക്താക്കൾ അവകാശപ്പെട്ടു.
എല്ലാവിധ അനുമതി രേഖകളും ലഭ്യമായി കഴിഞ്ഞ കൈരളി ബാൻസുരി അപ്പാർട്ട്മെൻറ് K-RERA റജിസ്ട്രേഷനും പ്രമുഖ ബാങ്കുകളുടെ അപ്പ്രൂവലും നേടിയിട്ടുണ്ട്. പ്രോജക്ടിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.