ആയിരം ചിത്രങ്ങളുമായി കെ.എ.ഫ്രാൻസിസ് കൊച്ചിയില്‍

Mail This Article
പ്രശസ്ത ചിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ കെ.എ.ഫ്രാൻസിസ് ദർബാർ ഹാളിൽ 1000 ചിത്രങ്ങളുടെ ഒരു വർണ സദ്യയൊരുക്കി കലാപ്രേമികളെ കാത്തിരിക്കുന്നു. തിങ്കൾ മുതൽ ശനി വരെയാണ് സ്മാൾ ഈസ് ബ്യൂട്ടിഫുൾ ചിത്രപ്രദർശനം. എല്ലാം ചെറിയ വർണ ചിത്രങ്ങൾ!

ലളിതകല അക്കാദമി ഈ വർഷം ഫെല്ലോഷിപ്പ് നൽകി ആദരിച്ച ഫ്രാൻസിസ് കേരള ലളിതകലാ അക്കാദമി ചെയർമാനായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയിന്റിങ് പ്രദർശനം നടത്തിയിട്ടുണ്ട്. മനോരമയിലെ 52 വർഷത്തെ സേവനത്തിനുശേഷം 75–ാം വയസ്സിൽ വിരമിച്ചശേഷം ഏഴു മാസം കൊണ്ടു വരച്ചതാണ് ഈ ചിത്രങ്ങള്‍. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ അവാർഡ് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
