അളവുകൾ പരിഗണിച്ചാൽ ബെല്ലയാണ് ലോകസുന്ദരി!

Mail This Article
ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ എന്ന വിശേഷണം പ്രശസ്ത പെർഫ്യൂം ബ്രാൻഡായ വിക്ടോറിയ സീക്രട്ട്സിന്റെ സൂപ്പർ മോഡൽ ബെല്ല ഹാഡിഡ്. ഗ്രീക്ക് ഗണിതശാസ്ത്രത്തിലെ ‘ഗോൾഡൻ റേഷ്യോ ഓഫ് ബ്യൂട്ടി പിഎച്ച്ഐ സ്റ്റാൻഡേർഡ്സ്’ അനുസരിച്ചാണ് ബെല്ലയ്ക്ക് ഈ അംഗീകരം ലഭിച്ചത്. ശാസ്ത്രീയ സമവാക്യങ്ങൾ അനുസരിച്ച് മുഖത്തിന്റെ അളവുകൾ പരിശോധിക്കുന്ന രീതിയാണിത്.

പരമ്പരാഗത ഗ്രീക്ക് സങ്കൽപങ്ങൾ അനുസരിച്ച് സൗന്ദര്യം അളക്കാൻ ശാസ്ത്രഞ്ജർ രൂപപ്പെടുത്തിയ സമവാക്യങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. 94.35 കൃത്യതയോടു കൂടിയാണ് 23 കാരിയായ ബെല്ല ഒന്നാം സ്ഥാനത്ത് എത്തിയത്. പോപ് ഗായിക ബിയോൻസ രണ്ടാമതും നടി അംബര്‍ ഹിയേഡ് മൂന്നാമതും സ്ഥാനംപിടിച്ചു. ലണ്ടനിലെ പ്രമുഖ കോസ്മറ്റിക് സർജനായ ഡോ. ജൂലിയൻ ഡി സിൽവയാണ് ലോകസുന്ദരിയെ കണ്ടെത്തിയത്. കവിളിന് ലഭിച്ച 99.7 കൃത്യതയാണ് ബെല്ലയെ മുന്നിലെത്താന്‍ സഹായിച്ചതെന്ന് ജൂലിയൻ ഡെയ്‌ലി മെയിലിനോടു പ്രതികരിച്ചു.

അമേരിക്കയിലെ വാഷിങ്ടണിലാണ് ബെല്ല ജനിച്ചത്. അമ്മയുടെ പാതയിലൂടെ ബെല്ല ചെറുപ്പത്തിലേ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ചു. 2014 ന്യൂയോർക്ക് ഫാഷൻ വീക്കിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 2016 ൽ പാരിസ് ഫാഷൻ വീക്കിന്റെ റാംപിലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ വമ്പൻ കമ്പനികളുടെ മോഡലാകാൻ അവസരം ഒരുങ്ങി. സൂപ്പർ മോഡൽ പദവിയിൽ നിൽക്കുമ്പോളാണ് പുതിയൊരു അംഗീകാരം കൂടി ബെല്ലയെ തേടി എത്തുന്നത്.