കറ്റാർ വാഴ മാത്രം മതി, ചർമം തിളങ്ങാൻ ഒരാഴ്ച ധാരാളം
Mail This Article
കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തിന് മികവുറ്റ മാറ്റങ്ങള്‍ ഉണ്ടാകുമെന്നതില്‍ സംശയിക്കേണ്ട. വളരെ ലളിതവും എളുപ്പവുമുള്ള ഉപയോഗരീതിയാണിത്. കറ്റാര്‍വാഴ നമ്മുടെ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താനും സാധിക്കും. വളരെ പെട്ടെന്നു തന്നെ ഫലം ലഭിക്കുകയും ചെയ്യുന്നു.
ഇനി കറ്റാര്‍ വാഴ എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്നു നോക്കാം
കറ്റാർവാഴയുടെ ഇല നന്നായി കഴുകി എടുക്കുക. ഈ ഇലകൾ കഷ്ണങ്ങളാക്കി മുറിച്ചശേഷം തേൽ പൊളിച്ച് മാറ്റണം. ഒരു സ്പൂൺ ഉപയോഗിച്ച് ഇതിന്റെ ജെൽ പുറത്തെടുക്കാം. എന്നിട്ട് മുഖത്ത് തേച്ചു പിടിപ്പിക്കുക. ഇലയുടെ ഉൾഭാഗം ഉപയോഗിച്ച് തന്നെ മുഖം മസാജ് ചെയ്യാം. ഒരു 20 മിനിറ്റിന്ശേഷം മുഖം കഴുകാം. ഒരാഴ്ച്ച ഇതു തുടര്‍ച്ചയായി ചെയ്താല്‍ നല്ല തിളക്കമാര്‍ന്ന ചര്‍മം ലഭിക്കും.
വരൾച്ച, കരുവാളിപ്പ്, പാടുകൾ എന്നിവ മാറ്റാനും ചര്‍മത്തെ ഹൈഡ്രേറ്റ് ചെയ്യാനും കറ്റാർവാഴയ്ക്ക് കഴിയും. ചർമത്തിന്റെ സ്വാഭാവിക തിളക്കം ഇങ്ങനെ വീണ്ടെടുക്കാം.
English Summary : Use Aloe vera for skin care