ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ച് ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ്
Mail This Article
ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ അവതരിപ്പിച്ചു. ഈ പുതിയ സൂപ്പര്‍ ഡെക്കറേറ്റീവ് സീലിങ് ഫാൻ ആധുനികതയ്ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം 28 വാട്ട് ബിഎല്‍ഡിസി കോപ്പര്‍ മോട്ടോര്‍ മികച്ച പ്രകടനവും ഉറപ്പാക്കുന്നു. ഓപസ് പ്രൈം ബിഎല്‍ഡിസി ഫാനിലെ ബിഎല്‍ഡിസി സാങ്കേതികവിദ്യ സാധാരണ ഫാനുകളേക്കാള്‍ 40 ശതമാനം കൂടുതല്‍ മികച്ച പ്രകടനം ഉറപ്പാക്കുന്നു. ഇതിന്‍റെ മികച്ച മോട്ടോര്‍ രൂപകല്‍പന കുറഞ്ഞ വോള്‍ട്ടേജില്‍ പോലും കൂടുതല്‍ കാറ്റ് നല്‍കുന്നു.
ആന്‍റി-ഡസ്റ്റ് ഫീച്ചര്‍ പൊടി അടിഞ്ഞുകൂടുന്നത് തടയുകയും ശുദ്ധവായു ലഭ്യമാക്കുകയും, അറ്റകുറ്റപ്പണി കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ ഫാന്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാവുകയും ദീര്‍ഘകാലം നിലനില്‍ക്കുകയും ചെയ്യും. കൂടാതെ ഫാനിന്‍റെ സ്പീഡ് ലെവലുകളുടെ ആറ് എല്‍ഇഡി ലൈറ്റുകള്‍ എവിടെനിന്നും സൗകര്യപ്രദമായി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാം.
ദീര്‍ഘകാലം നിലനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവും, കുറഞ്ഞ ചെലവ്, കുറഞ്ഞ വൈദ്യുതി ഉപഭോഗം, എന്നീ സാങ്കേതികവിദ്യയുമായാണ് ബിഎല്‍ഡിസി ഫാനുകള്‍ എത്തുന്നത്.
ഓപസ് പ്രൈം ബിഎല്‍ഡിസിയുടെ അവതരണത്തോടെ വൈദ്യുതി ചെലവുകള്‍ കുറയ്ക്കാനും ഹരിത ഭൂമിക്കായി കാര്‍ബണിന്‍റെ അളവ് കുറയ്ക്കാനും ലക്ഷ്യമിടുന്നുവെന്ന് ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഡയറക്ടര്‍ ബിഷന്‍ ജെയിന്‍ പറഞ്ഞു. കാര്യക്ഷമമായ ഊര്‍ജ്ജ ഉപയോഗം, ശബ്ദമില്ലാത്ത പ്രവര്‍ത്തനം, കൂടുതല്‍ കാലം ഈടുനില്‍ക്കുന്നു എന്നിവയാണ് ഈ ഫാനിന്‍റെ മറ്റ് സവിശേഷതകള്‍. 5 വര്‍ഷത്തെ വാറന്‍റിയോടെ എത്തുന്ന ഓപസ് പ്രൈം ബിഎല്‍ഡിസി ഫാന്‍ ഓണ്‍ലൈനിലും റീട്ടെയില്‍ സ്റ്റോറുകളിലും 5,999 രൂപയ്ക്ക് ലഭ്യമാണ്.