Activate your premium subscription today
Tuesday, Mar 25, 2025
1593 ജൂലൈ 8ന് ഇറ്റലിയിലെ റോമിലാണ് ആർട്ടമെസിയ ജെന്റിലെസ്കി ജനിച്ചത്. അവരുടെ അച്ഛന് ഒറാസിയോ ജെന്റിലെസ്കി പ്രശസ്ത ചിത്രകാരനായിരുന്നു. അമ്മ പ്രുഡെൻഷ്യ മോണ്ടോൺ ആർട്ടെമെസിയക്ക് 12 വയസ്സുള്ളപ്പോൾ മരിച്ചു. പിന്നീട് അച്ഛന്റെ പരിപാലനത്തിൽ വളർന്ന അവളുടെ കലാപരിശീലനം അദ്ദേഹം ഏറ്റെടുത്തു. സ്ത്രീകൾക്ക് കലാശാലകളിൽ പ്രവേശനം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അച്ഛന്റെ സ്റ്റുഡിയോയിൽ പ്രവേശനം ലഭിച്ചത് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിച്ചു.
എക്സ്റേ ഇമേജിങ് ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കുന്ന ബ്രിട്ടിഷ് കലാകാരനാണ് നിക്ക് വീസി. ലളിതമെന്ന് തോന്നുന്ന ‘എക്സ്റേകൾ’ എടുത്ത് അവ യോജിപ്പിച്ച്, സാധാരണ വസ്തുക്കളിൽ ഒളിഞ്ഞിരിക്കുന്ന ആഴത്തിലുള്ള കഥകൾ പുറത്തു കൊണ്ടുവരുന്ന ശൈലിയാണ് നിക്കിന്റേത്.
'റെഡി-റീമെയ്ഡ്', 'സീറോ പോയിന്റ്' എന്നീ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കി ഉപേക്ഷിക്കപ്പെട്ട വസ്തുക്കളെ പുനരുപയോഗിക്കുന്നതിലൂടെ, ദൈനംദിന വസ്തുക്കളുടെ മൂല്യവും അർഥവും സമൂഹത്തിനു മനസിലാക്കി കൊടുക്കുകയാണ് ഡെനിസ്.
ചിത്രകല പഠിക്കാൻ കൊതിച്ച ഒരു പെൺകുട്ടിക്കു വിധി കാത്തു വച്ചിരുന്നതു പ്രായപൂർത്തിയാകും മുൻപേയുള്ളൊരു വിവാഹവും പ്രസവവും ഒക്കെയാണ്. ജീവിതം കഠിനപരീക്ഷകളിലൂടെ കടന്നുപോകുമ്പോഴും മനസ്സിൽ നിന്നിറങ്ങിപ്പോകാതെ നിന്ന ചായങ്ങളും ചിത്രങ്ങളും ചിത്രകല പഠിച്ചേ അടങ്ങൂ എന്നവളെക്കൊണ്ടു തീരുമാനമെടുപ്പിച്ചു.
കൊല്ലം ∙ കണ്ണൂർ സ്വദേശിയായ കലാകാരനെ നഗരത്തിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ കുഞ്ഞിമംഗലം കൊവ്വപുരം തെക്കുംപാട് കുഞ്ഞിമംഗലം വീട്ടിൽ കെ.വി. രാമകൃഷ്ണന്റെ മകൻ എം. മധുസൂദനൻ (53) ആണു മരിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടിയായ മൾട്ടി മീഡിയ മെഗാ ഷോയിൽ പങ്കെടുക്കാൻ എത്തിയ സംഘത്തിലെ അംഗമായിരുന്നു മധുസൂദനൻ.
നൂറ്റാണ്ടുകളായി ചിത്രങ്ങളിൽ നിശ്ചലരായിരിക്കുകയായിരുന്നു അനിഴംതിരുനാൾ മാർത്താണ്ഡ വർമ്മ മുതൽ ചിത്തിരതിരുനാൾ ബാലരാമവർമ്മ വരെയുള്ള രാജാക്കന്മാർ. എന്നാൽ എഐ സാങ്കേതിക വിദ്യയും അൽപം സർഗാത്മകതയും ചേർന്ന് അവര്‍ക്ക് ചലന കാന്തി നൽകുന്നു. ആ കാലഘട്ടത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുകയും കാണുന്നവരിൽ വിസ്മയം
എടപ്പാൾ ∙ മഹാഭാരതത്തിലെ 18 പർവങ്ങളിൽ (അധ്യായം) നിന്നുള്ള കഥാ സന്ദർഭങ്ങളെ ആസ്പദമാക്കി കൂറ്റൻ ചിത്രം തയാറാക്കി ചിത്രകാരൻ അരുൺ അരവിന്ദ്. എടപ്പാൾ കോലൊളമ്പ് സ്വദേശിയായ അരുൺ അരവിന്ദ്, കേരളീയ ചുമർ ചിത്ര രചനാ ശൈലിയിൽ ആണ് അൻപതിലേറെ സീനുകളാക്കി 125 അടി നീളവും 3 അടി വീതിയുമുള്ള കൂറ്റൻ ചിത്രം വരച്ചത്.
കൊച്ചി∙ പ്രശസ്ത ചിത്രകാരൻ മോപ്പസാങ് വാലത്ത് (68) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം സ്വദേശമായ കോട്ടയത്തേക്കു കൊണ്ടുപോകും. സംസ്കാരം ബുധനാഴ്ച കോട്ടയത്ത്. പ്രശസ്ത ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ മകനാണ്. എഴുത്തുകാരൻ സോക്രട്ടീസ് വാലത്ത് സഹോദരനാണ്.
തിരുവനന്തപുരം ∙ മകൾ ശ്രീനന്ദ വേദിയിൽ നൃത്തം ചെയ്യുന്നതു കുവൈത്തിലെ വീട്ടുജോലിക്കിടയിൽ വിഡിയോ കോളിലൂടെ കാണുമ്പോഴും ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എന്നിട്ടും സ്ക്രീനിൽ നിന്നു കണ്ണെടുത്തില്ല. ആ വിഡിയോ കോളിനു പിന്നിൽ സങ്കടം കടം പറഞ്ഞൊരു കഥയുണ്ട്.
അബുദാബി∙ യുവ കലാകാരന്മാര്ക്കായി കേരള സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ വജ്ര ജൂബിലി ഫെലോഷിപ്പിന് (2024-26) മാപ്പിള കലകളില്‍ പ്രവാസി മലയാളി റബീഹ് ആട്ടീരി അര്‍ഹനായി.
Results 1-10 of 196
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.