Activate your premium subscription today
പുതുവർഷത്തിലേക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്ന പതിവ് ഇല്ല. എന്നാൽ തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിട്ടുണ്ടെന്നാണ് വിശ്വാസം. ക്യാംപസുകളിലെ അരാഷ്ട്രീയത വലിയ പ്രശ്നമായി മാറുകയാണ്. അത് മാറി രാഷ്ട്രീയ പ്രബുദ്ധതയുള്ള യുവത്വം ഈ പുതുവർഷമെങ്കിലും കലാലയങ്ങളിലുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.
തൃശൂർ ∙ കേരളവർമ കോളജിലെ ചെയർമാൻ തിരഞ്ഞെടുപ്പ് റീകൗണ്ടിങ് വിജയത്തിലൂടെ യൂണിയൻ നിലനിർത്തി എസ്എഫ്ഐക്കു ക്യാംപസിൽ റീ–എൻട്രി. ഇന്നലെ റീകൗണ്ടിങ്ങിന്റെ ഫലം പ്രഖ്യാപിക്കും മുൻപേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ക്യാംപസിലും പുറത്തും മുദ്രാവാക്യങ്ങളുമായി ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു. അവധി ദിനമായതിനാൽ
തൃശൂർ ∙ കേരളവർമ കോളജ് യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിനു തോൽക്കുകയും വൈദ്യുതി മുടക്കവും തുടർന്നുള്ള ബഹളവുംമൂലം അർധരാത്രി വരെ നീണ്ട റീ കൗണ്ടിങ്ങിൽ 10 വോട്ടിനു ജയിക്കുകയും ചെയ്ത എസ്എഫ്ഐ ചെയർമാൻ സ്ഥാനാർഥി കെ.എസ്.അനിരുദ്ധന് ഹൈക്കോടതി നിർദേശമനുസരിച്ചു നടന്ന മൂന്നാം വോട്ടെണ്ണലിൽ 3 വോട്ടിന്റെ ജയം. 1878 വോട്ടുകളിൽ അനിരുദ്ധനു 892 വോട്ടുകളും കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടനു 889 വോട്ടുകളും ലഭിച്ചു.
തൃശൂർ ∙ കേരളവർമ കോളജിലെ ചെയർപേഴ്സൻ സ്ഥാനാർഥി ശ്രീക്കുട്ടന്റെ ശാരീരിക പ്രയാസങ്ങളെ മുതലെടുക്കാനും അതുപയോഗിച്ച് രാഷ്ട്രീയ നേട്ടം സ്വന്തമാക്കാനുമുള്ള ശ്രമമാണ് കെഎസ്യുവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. കെഎസ്യുവിനു പുറമെ എബിവിപി എന്ന സംഘടനയും
തൃശൂർ∙ ഹൈക്കോടതി നിർദ്ദേശ പ്രകാരം കേരളവര്‍മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റീകൗണ്ടിങ്ങില്‍ എസ്എഫ്ഐയ്ക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെ.എസ്. അനിരുദ്ധൻ മൂന്നു വോട്ടുകള്‍ക്കു ജയിച്ചു. കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെണ്ണൽ. റീക്കൗണ്ടിങ്ങിൽ കെ.എസ്.അനിരുദ്ധിന് 892 വോട്ടും കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടന് 889 വോട്ടും ലഭിച്ചു. നേരത്തെ, കെ.എസ്. അനിരുദ്ധൻ 10 വോട്ടിനു ജയിച്ചെന്നായിരുന്നു പ്രഖ്യാപനം. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ റീകൗണ്ടിങ്ങിൽ ലീഡ് മൂന്നു വോട്ടായി കുറഞ്ഞു.
തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ റീകൗണ്ടിങ് ഡിസംബർ രണ്ടിന് നടക്കും. പ്രിൻസിപ്പലിന്റെ ചേംബറിൽ രാവിലെ ഒൻപതിനാണു റീകൗണ്ടിങ്. വിദ്യാർഥി
കൊച്ചി / തൃശൂർ ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്. അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കി. നിയമാവലി അനുസരിച്ച്, വീണ്ടും വോട്ടെണ്ണാൻ ജസ്റ്റിസ് ടി.ആർ.രവി നിർദേശം നൽകി. ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങിൽ യൂണിയൻ ചെയർമാൻ സ്ഥാനം നഷ്ടമായ കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണു ഉത്തരവ്. വോട്ടെണ്ണലിൽ മാത്രമാണു തർക്കമെന്നതിനാൽ, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി തള്ളി.
തൃശൂർ∙ കേരളവർമ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കെ.എസ്.അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചത് ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി കെഎസ്യു സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ.
കൊച്ചി∙ തൃശൂര്‍ കേരളവര്‍മ കോളജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ഥിയെ ചെയര്മാന് സ്ഥാനത്തേക്കു വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി ഹൈക്കോടതി. റീകൗണ്ടിങ്ങിന് ഉത്തരവിട്ടകു. കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന് നല്കിയ ഹര്‍ജിയിലാണു നടപടി.
Results 1-9