Activate your premium subscription today
Monday, Apr 21, 2025
‘എമ്പുരാൻ’ സിനിമയുടെ ഏറ്റവും പുതിയ കലക്ഷൻ പുറത്തുവിട്ട് പൃഥ്വിരാജ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 325 കോടി കലക്ഷൻ നേടിയെന്നാണ് പൃഥ്വി പുറത്തു വിട്ട പുതിയ പോസ്റ്ററിൽ അവകാശപ്പെടുന്നത്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു സിനിമ ഇത്ര വേഗത്തിൽ 325 കോടി നേടുന്നതെന്നും അണിയറക്കാർ പറയുന്നു.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽനിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. മികച്ച നടനുള്ള അവാർഡ് നേടിയ പൃഥ്വിരാജ് വേദിയിലേക്ക് എത്തിയപ്പോൾ ആര്യ പറഞ്ഞ തമാശ കേട്ട് മനം നിറഞ്ഞു ചിരിക്കുന്ന പൃഥ്വിരാജിനെ വിഡിയോയിൽ കാണാം. 'രാജുവേട്ടൻ' എന്ന കുറിപ്പ് ചേർത്താണ്
2023 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. മികച്ച സംവിധായകനും നടനുമുൾപ്പെടെ 8 പുരസ്കാരങ്ങളുമായി ‘ആടുജീവിതം’ പുരസ്കാര വേദിയിൽ നിറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ ഷാജി എൻ.കരുൺ ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള പുരസ്കാരം ആറാം തവണയും നേടിയ
പ്രശസ്ത സംവിധായിക മേഘ്ന ഗുൽസാറിന്റെ അടുത്ത ചിത്രത്തിൽ നടൻ പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും ഒന്നിക്കുന്നു. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. ‘ദായ്റ’ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങി നിൽക്കുന്ന ചില കഥകളുണ്ട്, ദായ്റ
‘എമ്പുരാനു’ ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘നോബഡി’ എന്നു പേരിട്ടിക്കുന്ന സിനിമയുടെ സംവിധാനം നിസാം ബഷീർ ആണ്. മമ്മൂട്ടി ചിത്രം ‘റോഷാക്കി’നു ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇ4 എന്റർടെയ്ൻമെൻറ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിര്മാണം.
നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ അഭിനന്ദിച്ച് സംവിധായകനും തിരക്കഥാകൃത്തുമായ കൃഷ്ണേന്ദു കലേഷ്. വിവാദങ്ങൾക്കിടയിലും ആന്റണി പെരുമ്പാവൂർ തന്റെ സിനിമയുടെ അണിയറപ്രവർത്തകർക്ക് നൽകുന്ന പിന്തുണ കയ്യടി അർഹിക്കുന്നുവെന്ന് കൃഷ്ണേന്ദു പറയുന്നു. വളരെ സെൻസിറ്റീവ് ആയ ഒരു സിനിമയെ പിന്തുണച്ചതിനാണ് ആന്റണി
ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ മാഡോക് ഫിലിംസിന്റെ ഗ്രാൻഡ് പാർട്ടിയിൽ തിളങ്ങി പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. മുംബൈയിൽ വച്ചു നടന്ന പാർട്ടിയിൽ വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർഥ് മല്ഹോത്ര, എ.ആർ. റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൾ
വിവാദങ്ങൾക്കിടയിലും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി ‘എമ്പുരാൻ’ മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയ്ക്കു ചുക്കാൻ പിടിച്ച സംവിധായകൻ പൃഥ്വിരാജ് സുകുമാരനെയും തിരക്കഥാകൃത്ത് മുരളി ഗോപിയെയും അഭിനന്ദിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. പൃഥ്വിരാജിനൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂർ പോസ്റ്റ്
കൊച്ചി/ചെന്നൈ ∙ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ച് 592 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചെന്ന കേസിൽ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമനടപടി തുടങ്ങി. ചിട്ടി ഫണ്ട് പദ്ധതിയുടെ സബ്സ്ക്രിപ്ഷൻ എന്ന പേരിൽ ചട്ടം ലംഘിച്ച് വിദേശ ഇന്ത്യക്കാരിൽനിന്നു പണം കൈപ്പറ്റിയെന്നാണ് ആരോപണം.
‘ഗോധ്ര’ ചർച്ചയാവുമ്പോഴൊക്കെ ‘ഡൽഹി’ ഉയർന്നുവരാറുണ്ട്. ‘എമ്പുരാൻ’ ചരിത്രയാത്ര നടത്തുമ്പോഴും അങ്ങനെത്തന്നെ സംഭവിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിൻ തീപിടിത്തമുണ്ടായതിനു പിന്നാലെ ഏതാനും ദിവസം ഗുജറാത്തിൽ നൃശംസതയുടെ വിളയാട്ടമായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ സിഖുകാർക്കെതിരായ കൊടുംക്രൂരതകൾ നടന്നു. ഗുജറാത്തിലെ രക്തം തണുത്തുപോകുന്ന സംഭവങ്ങളിൽ സംഘപരിവാർ ആസൂത്രണമാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഡൽഹിയിൽ പ്രതിക്കൂട്ടിലായത് കോൺഗ്രസുകാരായിരുന്നു. അതിനാൽ ഗുജറാത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ സംഘപരിവാർ ഡൽഹി ചർച്ചയാക്കും. ഗുജറാത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ (ഏതാണ്ട് 1500) ഇരട്ടിയാണ് ഡൽഹിയിൽ ഉണ്ടായതെന്ന് (ഉദ്ദേശം 2800) ചൂണ്ടിക്കാട്ടും. എന്നാൽ ഗുജറാത്തും ഡൽഹിയും തമ്മിലുള്ള മറ്റൊരു താരതമ്യമാണ് നീതിബോധമുള്ളവർ ചർച്ച ചെയ്യുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരായിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും നൂറുകണക്കിന് പ്രതികൾക്ക് കഠിന ശിക്ഷ കിട്ടുകയും ചെയ്തു. ഗുജറാത്തിലെ പൊലീസിന്റെ നീതിനടപ്പാക്കലായിരുന്നില്ല ഇതിനു കാരണമെന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. മറിച്ച് മനസ്സാക്ഷിയുള്ള ഒരുപാടുപേർ ജീവിതസുഖങ്ങളും ഔദ്യോഗിക പദവികളും ബലികഴിച്ചതുകൊണ്ടാണ് നീതിയുടെ വെളിച്ചം വന്നത്. അവർ തെളിവുകൾ ശേഖരിച്ചും ധീരത കാട്ടിയും സുപ്രീം കോടതി വരെ പോരാടി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അപൂർവ മാതൃകയായിരുന്നു അത്. ഇതിന്റെ ഫലം മറ്റൊന്നുകൂടിയായിരുന്നു. ഗുജറാത്തിൽ
Results 1-10 of 852
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.