Activate your premium subscription today
Friday, Apr 18, 2025
ഭൂമിയുടെ നാലിൽ മൂന്ന് ഭാഗവും സമുദ്രങ്ങളാണ്. അതുകൊണ്ടു തന്നെ ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഇളംനീല ബിന്ദു പോലെ കാണപ്പെടുന്നു. എന്നാൽ ഭൂമിയിലെ സമുദ്രങ്ങൾ ഒരുകാലത്ത് പച്ചയായിരുന്നുവെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം ഗവേഷകർ
ലോകത്തിലെ സമുദ്രങ്ങളിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് അടിഞ്ഞു കിടക്കുന്ന 5 മേഖലകളുണ്ട്. അതിൽ ഏറ്റവും വലുതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ളതാണ് ഗ്രേറ്റ് പസിഫിക് ഗാർബേജ് പാച്ച്. ഈ മേഖലയിലെ പ്ലാസ്റ്റിക് നീക്കാനായി പല പരിപാടികളും അവലംബിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ വടക്കു കിഴക്കൻ തീരത്തിന് സമീപമാണ് അമേരിക്കൻ എണ്ണ ടാങ്കറായ സ്റ്റീന ഇമ്മാക്കുലേറ്റും പോർച്ചുഗീസ് കണ്ടെയ്നർ കപ്പലായ സോളാംഗും കൂട്ടിയിടിച്ചത്. തുടർന്ന് ഇരുകപ്പലുകളിലും വൻ തീപിടിത്തമുണ്ടായി. എണ്ണക്കപ്പലിൽ ഉണ്ടായിരുന്നത് ഗ്യാസ് ടർബൈൻ എൻജിൻ വിമാനങ്ങളിൽ ഉപയോഗിക്കുന്ന 220,000 ബാരല് ജെറ്റ് ഓയിൽ ആയിരുന്നു
പ്രകൃതിയുടെ മാലിന്യം തള്ളുന്ന ഇടമായ ഡെഡ് സോൺ ബംഗാൾ ഉൾക്കടലിൽ കണ്ടെത്തി. വിശാഖപട്ടണം തീരത്തിനു സമീപമാണ് ഇത്. ഉത്തരേന്ത്യൻ സമുദ്രമേഖലയിലുള്ള ആദ്യ ഡെഡ് സോണാണിത്. മീനുകളുടെ ശ്മശാനം എന്നും ഇവ അറിയപ്പെടുന്നു.
തിരുവനന്തപുരം ∙ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നു കടൽമണൽ ഖനനം ചെയ്യാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടനാ ഉടമ്പടിയുടെ ലംഘനമെന്ന് വിമർശനം. 2030 ന് അകം സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന യുഎൻ തീരുമാനം ഇന്ത്യ അംഗീകരിച്ചത് അടുത്തിടെയാണ്. ഇതുപ്രകാരം രാജ്യത്തിനു സ്വന്തമായുള്ള 20 ലക്ഷം ചതുരശ്ര കിലോമീറ്റർ സമുദ്രത്തിന്റെ 30% സംരക്ഷിത മേഖലയാക്കണം. നിലവിൽ ആൻഡമാനിലെ കുറച്ചു ഭാഗം മാത്രമാണ് ഈ പട്ടികയിലുള്ളത്. 5 വർഷം കൂടിയുണ്ടെങ്കിലും മണലിന്റെയും ധാതുക്കളുടെയും വാണിജ്യ സാധ്യത മുന്നിൽക്കണ്ടാണ് മറ്റു പ്രദേശങ്ങൾ ഉൾപ്പെടുത്താത്തതെന്നാണു വിലയിരുത്തൽ. നിലവിൽ മറ്റു രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഖനനമെങ്കിൽ ഇന്ത്യയിലിത് വാണിജ്യാടിസ്ഥാനത്തിലാണ്. ധാതുക്കളും മണലും വാരുന്നതു മൂലം സമുദ്രത്തിലെ ആവാസവ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും കോട്ടം സംഭവിക്കുമോ എന്ന പഠനമാണ് മറ്റിടങ്ങളിൽ നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും ഉൽപാദനക്ഷമതയുള്ള കൊല്ലം പരപ്പ് മേഖലയെ മണൽവാരലിൽനിന്ന് ഒഴിവാക്കണമെന്ന് ശാസ്ത്രസമൂഹം ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നൈ ∙ സമുദ്രാന്തർഭാഗത്തു മനുഷ്യരെയെത്തിച്ചുള്ള ഗവേഷണ പദ്ധതി ‘സമുദ്രയാന്റെ’ നിർണായ ഘട്ടം പിന്നിട്ടു. ഐഎസ്ആർഒയുമായി സഹകരിച്ച് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി) തയാറാക്കിയ ‘മത്സ്യ-6000’ പേടകത്തിന്റെ ക്ഷമതാപരീക്ഷണം വിജയകരമായി പൂർത്തിയായി. ചെന്നൈ കാട്ടുപ്പള്ളിയിലെ എൽ ആൻഡ് ടി കപ്പൽനിർമാണശാല ഭാഗത്തു നടത്തിയ പരീക്ഷണത്തിൽ പേടകം 5 തവണ ആളില്ലാതെയും 5 തവണ ആളുകളെ വഹിച്ചും പ്രവർത്തിപ്പിച്ചു. ഗവേഷകരെ വഹിച്ച് സമുദ്രത്തിൽ 500 മീറ്റർ വരെ ആഴത്തിൽ എത്തുകയാണ് അടുത്ത ഘട്ടം.
രാജ്യത്താദ്യമായി കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തെ തീരമേഖലയിൽ ഉയരുന്നത്. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും മറ്റു ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതു വിവാദത്തിനും ആശങ്കകൾക്കും വാതിൽതുറന്നിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെയാണു കടൽമണൽ ഖനനത്തിനു നടപടി തുടങ്ങിയതെന്നതും പ്രതിഷേധത്തിനു കാരണമായി.
സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സെയ്ലിങ്ങിനു പോകാത്തപ്പോൾ കരയിൽ, മിക്കവാറും മുംബൈയിലുണ്ടാകും!കേരളത്തിൽ ജനിച്ച്, ബോംബെ എന്ന മഹാനഗരം മുംബൈയായി പേരും രൂപവും മാറുന്നതു നേരിൽക്കണ്ടു വളർന്ന ഒരാളുടെ പ്രൊഫൈലാണിത്. ഓഷ്യൻ ഗ്ലോബ് റേസ് എന്ന പായ്വഞ്ചിയോട്ട മത്സരത്തിൽ ജേതാക്കളായ ‘മെയ്ഡൻ’ എന്ന ബോട്ടിലെ നാവികരിലൊരാൾ. കോട്ടയത്തും കോഴിക്കോട്ടും വേരുകളുള്ള മുംബൈ മലയാളി– ധന്യ പൈലോ.
കൂട്ടിനാരുമില്ലാതെ തനിച്ചായി പോവുക. മനുഷ്യന് മാത്രമല്ല ഏതൊരു ജീവിക്കും ബുദ്ധിമുട്ടുള്ള സാഹചര്യം അതായിരിക്കും. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവർ എങ്ങനെയൊക്കെ പെരുമാറും എന്നത് പ്രവചനാതീതമാണ്.
Results 1-10 of 141
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.