Activate your premium subscription today
കോവിഡിന് ശേഷം റിമോട്ട് വർക്ക്, വർക്ക് ഫ്രം ഹോം സംസ്കാരം കൂടിയതോടെ വ്യക്തി ജീവിതവും ജോലിയും തമ്മില്‍ തരം തിരിക്കാനാകാത്ത വിധം ചേർന്നുകിടക്കുകയാണ്. ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായി തൊഴിലുടമയുടെയോ തൊഴില്‍ മേധാവികളുടെയോ ഫോണ്‍കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ നിർബന്ധിതരാകുന്ന
∙ഒക്ടോബർ 10 – ലോക മാനസികാരോഗ്യദിനം ഈ വർഷത്തെ പ്രമേയം ‘തൊഴിലിടങ്ങളിലെ മാനസികാരോഗ്യം’ ലോക ആരോഗ്യ സംഘടനയുടെ (World Health Day - W.H.O) ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day) ആയി ആചരിക്കുകയാണ്. ഓരോ വർഷത്തെയും ദിനാചരണത്തിന് ഓരോ പ്രമേയം ഉണ്ടാകാറുണ്ട്. ഈ
ഇന്ന് ലോക മാനസികാരോഗ്യ ദിനം.തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുക എന്നുള്ളതാണ് ഇന്നത്തെ ദിനത്തിൻറെ ആപ്തവാക്യം. തൊഴിലിടങ്ങളിലെ മാനസിക സമ്മർദ്ദത്തെ ലോക ആരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് ഇപ്രകാരമാണ്- തങ്ങളുടെ അറിവിനും കഴിവിനും അപ്പുറമുള്ള തൊഴിൽപരമായ ആവശ്യകതകളോട് തൊഴിലാളിക്ക്
ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം
തൊഴിലുമായി ബന്ധപ്പെട്ടു സമ്മർദങ്ങൾ സ്വാഭാവികം. എന്നാൽ ഒരു പരിധി കഴിയുമ്പോൾ അതു ‘ബേൺ ഔട്ട്’ (മലയാളമാക്കിയാൽ ‘എരിഞ്ഞടങ്ങൽ’) ആയി മാറുന്നു. ദീർഘകാലത്തെ സമ്മർദം കാരണം ഒരാൾക്കു മാനസികവും ശാരീരികവും വൈകാരികവുമായി അനുഭവപ്പെടുന്ന തളർച്ചയാണു ‘ബേൺ ഔട്ട്’. പല കാരണങ്ങൾ കൊണ്ടു ‘ബേൺ ഔട്ട്’ ഉണ്ടാകാം. പ്രധാനമായി 3
വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ച് അടുത്ത വര്‍ഷം ജനുവരി രണ്ട് മുതല്‍ ജീവനക്കാരെല്ലാം ആഴ്ചയില്‍ അഞ്ച് ദിവസം ഓഫിസിലെത്തി ജോലി ചെയ്യേണ്ടി വരുമെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കമ്പനിയിലെ 73 ശതമാനം പേരും ജോലി രാജി വയ്ക്കാനൊരുങ്ങുന്നതായി ബ്ലൈന്‍ഡ് എന്ന ജോബ് റിവ്യൂ സൈറ്റ്
ശ്വാസം വിടാൻ പോലും നേരമില്ലാത്ത’ ജോലി ആ വയനാട് സ്വദേശികളുടെ ജീവിതത്തിലുണ്ടാക്കിയത് വലിയ ദുരന്തം. ഐടി ഉദ്യോഗസ്ഥയുടെയും സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവിന്റെയും ജീവിതകഥ ബന്ധുക്കൾക്കുപോലും ആദ്യം വിശ്വസിക്കാനായില്ല. അടുത്ത ബന്ധു പറയുന്നു: ‘‘ഒരേ ഓഫിസിലായിരുന്നെങ്കിൽ ഭർത്താവിനെ ഒന്നു കാണുകയെങ്കിലും ചെയ്യാമായിരുന്നു എന്ന് അവൾ പറയുമായിരുന്നു. വിവാഹം കഴിഞ്ഞ് പല വർഷങ്ങളായിട്ടും മക്കളുണ്ടാകാത്തതിനെക്കുറിച്ചു ഞങ്ങൾ ചോദിച്ചിരുന്നു. നേരിട്ടു മിണ്ടാൻപോലും പറ്റുന്നില്ല; എന്നിട്ടല്ലേ കുട്ടികളുണ്ടാകുന്നത് എന്നായിരുന്നു മറുപടി. അവർ പറയുന്നതെല്ലാം കെട്ടുകഥയോ നുണയോ ആണെന്നാണ് ആദ്യം വീട്ടുകാർക്കു തോന്നിയത്. ഒടുവിൽ ബെംഗളൂരുവിലെ അവരുടെ വീട്ടിൽ ചെന്നപ്പോഴാണ് മനസ്സിലായത്: മാനസികവും ശാരീരികവുമായ ഒരടുപ്പവുമില്ലാതെ രണ്ടുപേർ. ലോഡ്ജിൽ കഴിയുന്നതുപോലെയാണ് അവർ അവിടെ ജീവിച്ചിരുന്നത്. ഞെട്ടിക്കുന്ന ഒരു കാര്യംകൂടി അവൾ പറഞ്ഞു: നോർമൽ ആയ രീതിയിൽ
ബെംഗളൂരുവിൽ മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവ്. വിദേശത്തുള്ള ആശുപത്രികളിലെ ഡിസ്ചാർജ് സമ്മറി തയാറാക്കലാണു പ്രധാനജോലി. ഒരു ദിവസം 15–20 വരെ സമ്മറികൾ തയാറാക്കേണ്ടിടത്ത് അയാൾക്കു പൂർത്തിയാക്കാൻ കഴിയുന്നത് അഞ്ചിൽ താഴെ മാത്രം. മിക്ക ദിവസങ്ങളിലും മാനേജരുടെ ചീത്തവിളി. കടുത്ത സമ്മർദം. ഒടുവിൽ ജോലി രാജിവച്ചു മറ്റൊരു കമ്പനിയിൽ ചേർന്നു. അവിടെയും സ്ഥിതി അതു തന്നെ. ഒടുവിൽ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു. യുവാവിന്റെ പ്രശ്നം ഒബ്സസീവ് കംപൽസീവ് പഴ്സനാലിറ്റി ഡിസോർഡർ (ഒസിപിഡി). ‘പെർഫെക്ഷനിസം’ മൂലം ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ പറ്റാത്ത അവസ്ഥ. ഓരോ ജോലിയും ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രം നിർവഹിച്ചാൽ മതിയെന്നും അതിൽ പരിപൂർണതയ്ക്കു ശ്രമിക്കേണ്ടതില്ലെന്നും യുവാവിനെ ബോധ്യപ്പെടുത്താൻ സൈക്കോളജിസ്റ്റിനു നന്നേ പണിപ്പെടേണ്ടി വന്നു. എന്നിട്ടും യുവാവിനു പൂർണബോധ്യം വന്നില്ല. കഴിഞ്ഞ ദിവസവും ഈ യുവാവ് സൈക്കോളജിസ്റ്റിനെ ഫോണിൽ വിളിച്ചു പറഞ്ഞു: ‘‘സമ്മർദം താങ്ങാൻ വയ്യ. ഇപ്പോഴത്തെ ജോലിയും വിടുകയാണ്’’. ജോലിസ്ഥലത്തെ മാനസികസമ്മർദത്തിനു പല കാരണങ്ങളുണ്ട്. അതിലൊന്നാണ്
7,45,000! ദീർഘസമയം ജോലി ചെയ്യുന്നതുമൂലമുണ്ടായ ഹൃദയരോഗങ്ങളെ തുടർന്നും പക്ഷാഘാതത്തെ തുടർന്നും 2016ൽ മരിച്ചവരുടെ എണ്ണം. രണ്ടായിരത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർധനവ്. 2021 മേയിൽ എൻവയേൺമെന്റ് ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്തവർക്കാണ് ജീവൻ തന്നെ നഷ്ടപ്പെട്ടത്. ഏണസ്റ്റ് യങ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം കോർപറേറ്റ് ലോകത്തെ ഉയർന്ന തൊഴിൽ സമ്മർദത്തെ കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്ക് വഴി തുറക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്. അന്നയുടെ മരണത്തിനു തൊട്ടുപിറകേ അടുത്ത വാർത്തയെത്തി. തൊഴിൽ സമ്മർദം താങ്ങാനാകാതെ ചെന്നൈ സ്വദേശി സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യ ചെയ്തു. തൊഴിൽ സമ്മർദം താങ്ങാനാകാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി ചികിത്സ തേടുന്നവരുടെ അനുഭവങ്ങൾ പലരും പങ്കുവച്ചു. ബാങ്ക്, പൊലീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന, മികച്ച വരുമാനമുള്ള തൊഴിൽ കണ്ടെത്തുന്നതിന് കടുത്ത മത്സരമുള്ള ഒരു രാജ്യത്ത് അതേ തൊഴിലവസരങ്ങൾ എന്തുകൊണ്ടായിരിക്കും ജീവനക്കാരുടെ ജീവൻ തന്നെ കവരുന്നത്?
തനിക്കോ കുടുംബത്തിനോ എന്തെങ്കിലും രോഗം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാല്‍ തീരാനുള്ളതേയുള്ള ഇന്ത്യയിലെ ഒരു ശരാശരിക്കാരന്റെ സാമ്പത്തിക സുരക്ഷ. ഇന്ത്യയിലെ ഭൂരിപക്ഷം പേരെയും കടക്കെണിയിലാക്കാന്‍ ഒരു ആശുപത്രി വാസം മതിയാകുമെന്ന് സെറോദ സിഇഒ നിതിന്‍ കാമത്ത് പറഞ്ഞതില്‍ ഒട്ടും
Results 1-10 of 37