Activate your premium subscription today
ചൂരൽമല– മുണ്ടക്കൈ ദുരന്തമുണ്ടായപ്പോൾ മുലപ്പാൽ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചെത്തിയ വനിതകളെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ മോശം കമന്റുകൾ ഓർമയുണ്ടാവുമല്ലോ? മുലപ്പാൽ കുഞ്ഞുങ്ങളുടെ അവകാശമാണെന്നും ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാൻ പാടുള്ളൂവെന്നും തിരിച്ചറിഞ്ഞ മനുഷ്യർ ദുരന്തമുഖത്തു സഹായവുമായി എത്താൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴായിരുന്നു അതിൽ അശ്ലീലം കണ്ടെത്താൻ ചിലർ ശ്രമിച്ചത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ജനിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിനോളം ഹീനമാണ് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ജീവിക്കാൻ അനുവദിക്കാതിരിക്കുന്നത്. പക്ഷേ, ഈ അവകാശങ്ങളെ കൊള്ളവിലയ്ക്ക് വിറ്റു കാശാക്കുന്നവരും നാട്ടിലുണ്ട്. ചൂരൽമലയിൽ സ്നേഹത്തിന്റെ പേരിലാണ് അമ്മമാർ മുലപ്പാൽ നൽകാൻ എത്തിയതെങ്കിൽ അനധികൃത ഓൺലൈൻ സൈറ്റുകളിൽ 100 മില്ലി മുലപ്പാൽ വിൽക്കുന്നത് കൈ പൊള്ളുന്ന കാശ് വാങ്ങിയാണ്. രാജ്യത്ത് മുലപ്പാൽ വിൽപന കർശനമായി നിരോധിച്ചിട്ടും ‘മുലപ്പാൽ വിൽപനയ്ക്ക്’ എന്ന തരത്തിലുള്ള പരസ്യങ്ങൾക്കു പഞ്ഞമില്ല. മഞ്ഞകലർന്ന വെള്ളനിറത്തോടു കൂടിയ 100 മില്ലിലീറ്റർ പാൽ വിൽപനയ്ക്കെന്നാണ് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പരസ്യത്തിന്റെ ഉള്ളടക്കം. ഒരു യൂണിറ്റ് മാത്രമേ ഓർഡർ ചെയ്യാനാകൂ. 2 ദിവസത്തിനുള്ളിൽ എത്തിച്ചുതരുമെന്നും പരസ്യത്തിൽ പറയുന്നു. ഇങ്ങനെ മുലപ്പാൽ വാങ്ങുന്നത് സുരക്ഷിതമാണോ?
കണ്ണൂർ ∙ രാജ്യത്തു മുലപ്പാൽ വിൽപന പാടില്ലെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി കർശനനിർദേശം നൽകിയിട്ടും ഓൺലൈനിൽ ഇതുസംബന്ധിച്ച പരസ്യങ്ങൾക്കു കുറവില്ല.മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിയുടെ പരസ്യങ്ങളാണ് ഇപ്പോഴും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത്. 100 മില്ലിലീറ്ററിന് 100 രൂപയാണു വിലയെന്നും
കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം (World Breastfeeding Week) ആചരിക്കുന്നു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം "അസമത്വം ഒഴിവാക്കുക: മുലയൂട്ടുന്നതിന് എല്ലാവർക്കും
മുലയൂട്ടുന്ന അമ്മമാരാണോ നിങ്ങൾ? എങ്കിൽ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ജോവാന വോൾഫാർത്ത് എഴുതിയ ‘മിൽക്ക്: ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഹ്യുമാനിറ്റിസ് ഫസ്റ്റ് ഫുഡ്’. താൻ കടന്നു പോകുന്ന സാഹചര്യങ്ങളും സംശയങ്ങളും ഏതൊരമ്മയ്ക്കും കണ്ടെത്താനാകുന്ന ഇടമാണ് ഈ കൃതി. ജോവാന വോൾഫാർത്ത് ഒരു
ഒരു കുഞ്ഞിന് മുലപ്പാലിനെക്കാൾ അത്യാവശ്യമുള്ളത് മറ്റെന്താണ്. എന്നാൽ, അമ്മയ്ക്കു പാൽ ഇല്ലാത്തതുകൊണ്ട് അതു കിട്ടാതെ പോകുന്ന കുഞ്ഞുങ്ങളും അനവധിയാണ്. അതുകൊണ്ടാണ് മിൽക്ക് ബാങ്കുകൾക്ക് പ്രാധാന്യമേറുന്നതും. കഴിഞ്ഞ് ആറു മാസമായി എറണാകുളം ജനറൽ ആശുപത്രിയില്‍ ചികിത്സയിലുള്ള പല കുഞ്ഞുങ്ങളും വയറു നിറയ്ക്കുന്നത്
തിരുവനന്തപുരം ∙ ബാലരാമപുരം പള്ളിച്ചൽ പൂങ്കോട് നീന്തൽ കുളത്തിന് സമീപം തൊണ്ടയിൽ മുലപ്പാൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ജിനിമോൾ -ജയകൃഷ്ണൻ ദമ്പതികളുടെ 3 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഇവരുടെ ഏക മകനാണ്. English Summary: A toddler died of breast milk stuck in his throat near Balaramapuram,
പരിപൂർണ ആരോഗ്യമുള്ള പുതു തലമുറയെ വാർത്തെടുക്കുന്നതിന് ‘അമ്മ’ എന്ന നിലയിൽ ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം കുഞ്ഞിനെ മുലയൂട്ടുകയും നന്നായി പരിചരിക്കുകയും ചെയ്യുക എന്നതുതന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ നിര്‍ണായകമായ ദിനങ്ങളായി കരുതപ്പെടുന്നത് അയാള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ആയിരിക്കുന്ന
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കാനായി ഓഗസ്റ്റ് 1 മുതൽ 7 വരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടൽ അമ്മയ്ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാൽ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങൾ
ഒരു സ്ത്രീയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് ഘട്ടങ്ങളാണ് ഗർഭകാലവും പ്രസവശേഷമുളള കാലവും. ഗർഭകാലത്ത് പോഷകപ്രദമായ ഭക്ഷണം കഴിക്കുന്നത് കുട്ടിയുടെ വളർച്ചയ്ക്കും വികാസത്തിനും ഗുണം ചെയ്യും. പ്രസവാനന്തരം സ്ത്രീക്ക് ശാരീരികമായ പല മാറ്റങ്ങളും ഉണ്ടാകും. ഊർജനില കുറയുക, ഉപാപചയപ്രവർത്തനം
തിരുവനന്തപുരം∙കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആർ.രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത്
Results 1-10 of 18