Activate your premium subscription today
ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കരൾ. കഠിനമായി ജോലി ചെയ്യുന്ന ഒരവയവം. വിഷാംശങ്ങളെ നീക്കുക, കൊഴുപ്പിന്റെ ഉപാപചയപ്രവർത്തനം, ദഹനത്തിനു സഹായിക്കൽ ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യുന്ന കരളിന്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. നമ്മൾ സാധാരണയായി കഴിക്കുന്ന പല പാനീയങ്ങളും ആരോഗ്യകരമാണെന്നാണ് നാം
തിരുവനന്തപുരം ∙ കണ്ണും കരളും 3ഡി പ്രിന്റ് ചെയ്തു ശരീരത്തിൽ ഉപയോഗിക്കാൻ കേരളത്തിന്റെ സ്വന്തം ഗവേഷണം. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനു കീഴിൽ തിരുവനന്തപുരത്തെ ബയോമെഡിക്കൽ ടെക്നോളജി വിഭാഗമാണു കരളും കണ്ണിലെ കോർണിയയും കൃത്രിമമായി നിർമിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നത്. കരൾ ഉൾപ്പെടെയുള്ള അവയവങ്ങൾ 3ഡി പ്രിന്റ് ചെയ്തെടുക്കാൻ ശ്രീചിത്രയിലെ ഗവേഷകർ നിർമിച്ച ബയോ ഇങ്ക് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കാൻ സാങ്കേതികവിദ്യാ കൈമാറ്റം പൂർത്തിയായി
കൊച്ചി ∙ കരൾ സംരക്ഷണത്തിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കടൽപായലിൽനിന്നും വികസിപ്പിച്ച പ്രകൃതിദത്ത ഉൽപന്നം (ന്യൂട്രാസ്യൂട്ടിക്കൽ) വിപണിയിലിറക്കി. ഗ്രീൻറെക്സ് എന്ന പേരിൽ നിർമിച്ച ഉൽപന്നത്തിന്റെ വിപണി ലോഞ്ചിങ് മന്ത്രി പി.രാജീവ് നിർവഹിച്ചു. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതാണ് ഗ്രീൻറെക്സ്.
കോട്ടയം ∙ കരൾ തകരാറിലായ കാക്കശേരി കെ.എം.സുനീഷ് (43) അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മൂന്നു വർഷമായി ഗുരുതര കരൾരോഗത്തിന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഭാര്യ നിഷയാണ് കരൾ പകുത്തു നൽകുന്നത്. ചികിത്സയ്ക്കായി വലിയ തുക ചെലവായി. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും 10 ലക്ഷം രൂപ ചെലവാകും. അടിയന്തര ശസ്ത്രക്രിയ നടത്താനാണ് ഡോക്ടർമാർ നിർദേശിച്ചത്.
കൊച്ചി ∙ പുറമേ നിന്ന് ഒരു തുള്ളി രക്തം പോലും സ്വീകരിക്കാതെ നടത്തിയ ശസ്ത്രക്രിയയിൽ മകൾ അച്ഛനു കരൾ പകുത്തു നൽകി. ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണാണു മകൾ ലെന കരൾ ദാനം ചെയ്തത്. രോഗിയുടെ അഭ്യർഥന പ്രകാരം പുറമേ നിന്നു രക്തം സ്വീകരിക്കാതെയാണു ശസ്ത്രക്രിയ നടത്തിയത്. 250 മില്ലി ലീറ്റർ രക്തം മാത്രമാണു ശസ്ത്രക്രിയയ്ക്കിടെ ലെവിസണിന്റെ ശരീരത്തിൽ നിന്നു നഷ്ടമായത്.
നമ്മുടെ ശരീരത്തിലെ കരള്കോശങ്ങള്ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ,
നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ആന്തരിക അവയവമാണ് കരൾ. രാസപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന കരളിനെ ‘ശരീരത്തിലെ വർക്ക്ഷോപ്പ്’ എന്നാണു വിശേഷിപ്പിക്കുന്നത്. അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയുടെ ഉപാപചയത്തിന്റെ നിയന്ത്രണവും വിഷവസ്തുക്കളുടെ പുറംതള്ളലും കരളിന്റെ മുഖ്യ ജോലികളാണ്. പ്ലാസ്മയിലുള്ള ആൽബുമിൻ,
നിത്യവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ കരള്‍ അര്‍ബുദവും ക്രോണിക് ഹെപ്പറ്റൈറ്റിസും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നു പഠനം. ആര്‍ത്തവവിരാമം സംഭവിച്ച ഒരു ലക്ഷം സ്ത്രീകളില്‍ 20 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് പഠനം
അമ്പലപ്പുഴ ∙ സഹോദരൻ 7 വർഷം മുൻപ് പകുത്തു നൽകിയ കരളുമായി കഴിഞ്ഞ യുവാവ് മരിച്ചു. കാക്കാഴം കമ്പിവളപ്പിൽ സഹദാണ് (32) ഇന്നലെ രാവിലെ കൊച്ചിയിലെ ആശുപത്രിയിൽ മരിച്ചത്. 2016 ൽ സഹോദരൻ അജ്മലാണ് സഹദിന് കരൾ പകുത്തു നൽകിയത്. കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രി പിആർഒ ആയിരുന്നു സഹദ്. നാസറിന്റെയും സീനത്തിന്റെയും
ദുബായ്∙ കരൾവീക്കം രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യുന്നതിന് മുൻഗണനയെന്ന് ആരോഗ്യ മന്ത്രാലയം. രോഗം ഇല്ലാതാക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ സഹകരിക്കുമെന്നും ഇന്ന് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു......
Results 1-10 of 40