Activate your premium subscription today
മസ്കത്ത് ∙ ഒമാനിൽ റസിഡൻസി പെർമിറ്റിനു (വീസ) ക്ഷയരോഗ (ടിബി) പരിശോധന നിർബന്ധമാക്കി.
സംസ്ഥാനത്തു 2023ൽ ക്ഷയരോഗം ബാധിച്ചു മരിച്ചത് 1070 പേരാണ്. റിപ്പോർട്ട് ചെയ്യാത്തവ കൂടി കണക്കിലെടുത്താൽ ഇത് 2000 കടക്കും. 2023ൽ ക്ഷയരോഗം ബാധിച്ചത് 21,617 പേർക്കാണ്. 2024 ജൂൺ വരെ 10,121 പേർക്കു ക്ഷയരോഗം ബാധിച്ചു. 2009 മുതൽ 2017 വരെയുള്ള കണക്കുകൾ നോക്കിയാൽ പ്രതിവർഷം ശരാശരി 1500 പേർ ക്ഷയരോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. രാജ്യത്തു ക്ഷയരോഗ നിയന്ത്രണ പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ള സംസ്ഥാനമാണു കേരളം. താഴേത്തട്ടിലുള്ള ആരോഗ്യ ബോധവൽക്കരണവും സജീവമാണ്. എന്നിട്ടും സംസ്ഥാനത്തു ക്ഷയരോഗ മരണനിരക്കു കുറയാത്തത് ആശങ്കയുണ്ടാക്കുന്നു. ജീവിതശൈലിയിലെ മാറ്റവും വർധിച്ച പ്രമേഹവും ക്ഷയരോഗ പ്രതിരോധത്തിൽ കേരളത്തിനു മുന്നിലെ വലിയ വെല്ലുവിളിയാണ്. രാജ്യത്തു പ്രമേഹത്തിന്റെ തലസ്ഥാനമാണു കേരളം. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 20% ആളുകൾ പ്രമേഹ ബാധിതരാണെന്നാണു റിപ്പോർട്ട്. ഇതിനൊപ്പം ആശങ്കയോടെ കാണേണ്ട മറ്റൊരു കണക്കുമുണ്ട്. സംസ്ഥാനത്തെ ക്ഷയരോഗ ബാധിതരിൽ 44% പേർ പ്രമേഹ ബാധിതരാണ്. ഇതിനൊരു മറുവശം കൂടിയുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്തു ക്ഷയരോഗം ബാധിച്ചവരുടെയും അതുമൂലം മരിക്കുന്നവരുടെയും നിരക്ക് മാറ്റമില്ലാതെ തുടരുന്നതിൽ ആശങ്ക. കഴിഞ്ഞ വർഷം 1070 പേർ പേർ ക്ഷയരോഗം മൂലം മരിച്ചെന്നാണു കണക്ക്. റിപ്പോർട്ട് ചെയ്യാത്തവ കൂടി പരിഗണിച്ചാൽ മരണനിരക്ക് 2000 കടന്നേക്കാം. കഴിഞ്ഞ വർഷം 21,042 പേർക്കു രോഗം ബാധിച്ചിരുന്നു. ഈ വർഷം ജൂൺ വരെ 10,121 പേർക്കാണു രോഗബാധ. മരണനിരക്കിന്റെ കണക്കായിട്ടില്ല.
2024ന്റെ ആദ്യ മാസങ്ങളിലാണ് ആലപ്പുഴ പാണാവള്ളിയിൽ ക്ഷയരോഗം ബാധിച്ചു പ്ലസ് വൺ വിദ്യാർഥിനി മരിച്ചത്. രോഗം ബാധിച്ച് 3 മാസത്തോളം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ചികിത്സ ഫലം കണ്ടില്ല. ആരോഗ്യകാര്യത്തിൽ, പ്രത്യേകിച്ചു ക്ഷയരോഗ പ്രതിരോധത്തിൽ ഏറെ മുൻപന്തിയിലുള്ള സംസ്ഥാനത്ത് ഈ മരണം ഒഴിവാക്കേണ്ടതായിരുന്നു. ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ആശാ പ്രവർത്തകർ, പ്രാദേശിക ആരോഗ്യ പ്രവർത്തകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവരെയെല്ലാം ബോധവൽക്കരിച്ചിട്ടുള്ളതാണ്. സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമരുകളിലും എഴുതിവച്ചിട്ടുണ്ട്– രണ്ടാഴ്ചയിലേറെയായി നീണ്ടു നിൽക്കുന്ന ചുമയുണ്ടെങ്കിൽ സൂക്ഷിക്കണം. അതു ക്ഷയരോഗ ലക്ഷണമാകാം. എന്നിട്ടും പാണാവള്ളിയിലെ വിദ്യാർഥിനിയുടെ ക്ഷയരോഗ ലക്ഷണം തിരിച്ചറിയാതെ പോയി. രോഗനിർണയവും ചികിത്സയും വൈകിയതാണ് ആ വിദ്യാർഥിനിയെ മരണത്തിലേക്കു നയിച്ചത്. അധ്യാപകരുടെയുൾപ്പെടെ
പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ നായകൻ പപ്പു ഒരു ക്ഷയരോഗിയായിരുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട്, ഒടുവിൽ തെരുവിൽ ചുമച്ചു ചുമച്ചു ചോരതുപ്പി മരിക്കുന്ന പപ്പു. അന്നത്തെ സാമൂഹികാവസ്ഥയുടെ നേർച്ചിത്രം വരച്ചിട്ട ‘ഓടയിൽ നിന്ന്’ കാലം കടന്നു സഞ്ചരിച്ച നോവലായി. ഇതു പിന്നീട് അതേ പേരിൽ തന്നെ സിനിമയായി. നടൻ സത്യൻ പപ്പുവിനെ അഭ്രപാളികളിൽ അനശ്വരനാക്കി. സാഹിത്യകാരൻമാർ പലകാലങ്ങളിലും ഇത്തരം രോഗങ്ങളെ എഴുത്തിനൊപ്പം കൂടെക്കൂട്ടിയിട്ടുണ്ട്. കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കഥ സമൂഹത്തിന്റെ മറ്റൊരവസ്ഥയെ ക്ഷയരോഗവുമായി ചേർത്തുവയ്ക്കുന്നു. നാട്ടിലെ കാമുകിയെ സ്വീകരിക്കാതെ നഗര ജീവിതത്തിന്റെ പരിഷ്കാരങ്ങളിലേക്കു ചേക്കേറി കുടുംബ ജീവിതം നയിക്കുന്നയാളെ ക്ഷയരോഗം ബാധിക്കുന്നതും അയാൾ നാട്ടിലേക്കു തിരിച്ചെത്തി കാമുകിയുടെ അരികിലേക്കു ചേർന്നു നിന്നു രക്തം ചുമച്ചു തുപ്പുന്നതും ‘ചെത്തിപ്പൂക്കളി’ൽ കാണാം.
കോഴിക്കോട് ∙ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം. മിക്ക സ്ഥലങ്ങളിലും മരുന്നു ലഭിക്കാത്ത സ്ഥിതിയാണ്. സംസ്ഥാനത്ത് ശരാശരി ഓരോ വർഷവും പുതുതായി 20,000 ക്ഷയരോഗികളാണ്
ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ മാർച്ച് 24 ലോക ക്ഷയരോഗ ദിനമായി (World TB day) വർഷം തോറും ആചരിക്കുന്നു. ഇന്ത്യയുൾപ്പെടെ മിക്ക വികസ്വര രാജ്യങ്ങളിലെയും ഏറ്റവും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്നമാണ് ക്ഷയം. രോഗകാരണമായ മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയിട്ടു 142 വർഷമായി.
ആലപ്പുഴ∙ ജില്ലയിൽ കഴിഞ്ഞ വർഷം ക്ഷയരോഗം ബാധിച്ചു മരിച്ചത് 105 പേർ. രോഗം കണ്ടെത്തിയത് 1158 പേർക്ക്. മരിച്ചതിൽ ഏറെയും പ്രായം കൂടിയവരാണെന്ന് അധികൃതർ പറയുന്നു. മറ്റു രോഗങ്ങളുള്ളവരാണ് ഇതിൽ കൂടുതലും. രോഗം കണ്ടെത്താൻ വൈകുന്നതും കൃത്യമായ ചികിത്സ കിട്ടാതെ മരണത്തിനു കാരണമാകുന്നു. കഴിഞ്ഞ ദിവസം മരിച്ച
പൂച്ചാക്കൽ∙ ക്ഷയരോഗം (ട്യൂബർ കുലോസിസ്) ബാധിച്ചു പ്ലസ്ടു വിദ്യാർഥിനി മരിച്ചു. പാണാവള്ളി രണ്ടാം വാർഡ് മംഗലത്ത് നികർത്ത് എം.ടി. സുരേഷിന്റെ മകൾ ശ്രീപാർവതിയാണ് (17) ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. ഒരു വർഷമായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ശ്രീപാർവതി.
പ്രതിരോധശക്തിയെയും മരുന്നുകളെയും വെട്ടിച്ച് ശരീരത്തിനുള്ളില്‍ ദീര്‍ഘകാലം ഒളിഞ്ഞിരിക്കാന്‍ ക്ഷയരോഗ ബാക്ടീരിയയായ മൈകോബാക്ടീരിയം ടൂബര്കുലോസിസിനെ സഹായിക്കുന്ന ജീനുകളെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ബംഗലൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിലെ ശാസ്ത്രജ്ഞരാണ്
Results 1-10 of 40