Activate your premium subscription today
Tuesday, Apr 8, 2025
ഒരൊറ്റ പുസ്തകം കൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും സ്വീകാര്യതയും കിട്ടിയ എഴുത്തുകാരനാണ് വിവേക് ചന്ദ്രൻ. എഴുത്ത് എന്നത് സമയമെടുത്ത് നടത്തേണ്ടുന്ന ഒരു ക്രിയയാണെന്ന ബോധ്യമുള്ളതുകൊണ്ടു തന്നെ മാസങ്ങൾ നീണ്ട അധ്വാനത്തിൽ നിന്നാണ് തനിക്ക് കഥ പിറക്കുന്നതെന്ന് പലയിടത്തും വിവേക് പറയാറുണ്ട്. അതുകൊണ്ടാവാം കഥകളുടെ
കെട്ടിടത്തിൽ നിന്നു വീണ മനുഷ്യൻ മരിച്ചതിനു ശേഷം അദ്ദേഹത്തിന്റെ തലയ്ക്കു പിന്നിൽ തളം കെട്ടിക്കൊണ്ടിരിക്കുന്ന രക്തം നമ്മളിൽ നിറയ്ക്കുന്ന ഒരു ഭീതി ഉണ്ട്. അതായത് മരിച്ചതിനു ശേഷവും തുടർന്നു കൊണ്ടിരിക്കുന്ന അപരിചിതമായിട്ടുള്ള പലതിനെയും കുറിച്ച് നമ്മളിലുണ്ടാകുന്ന ഭീതി. സത്യം പറഞ്ഞാൽ പി എഫ് മാത്യൂസിന്റെ രചനകൾ വായനക്കാരിൽ നിറയ്ക്കുന്നത് ഇത്തരത്തിലുള്ള ഒരു നടുക്കമാണ്.
വാക്കുകളാലും ആശയങ്ങളാലും മായാജാലം തീർക്കുന്നയാളാണ് ഈ എഴുത്തുകാരൻ. വളരെക്കുറച്ചു കഥകളേ എഴുതിയിട്ടുള്ളൂവെങ്കിലും വായിച്ചാൽ ഇതാണു കഥ എന്നു മനസ്സിൽ തോന്നിപ്പിക്കുന്നത്ര ശക്തിയുള്ള സർഗാത്മകതയുടെ ഉടമ. വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന കഥാസമാഹാരത്തിലെ ഓരോ കഥകളും വായനയുടെ കൊതിപ്പിക്കുന്ന സ്വാദു നിറഞ്ഞവയാണ്.
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.