Activate your premium subscription today
Tuesday, Apr 8, 2025
ലഹരി ഉപയോഗത്തിനിടെ പിടികൂടിയതാണ് എച്ച്ഐവി, പ്രതിരോധശേഷി നഷ്ടപ്പെട്ടതോടെ ക്ഷയരോഗവും പിന്നാലെയെത്തി. കട്ടിലിൽ നിന്നെഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അമൽ (പേര് യഥാർഥമല്ല). പഠനവും കുടുംബവും ഉൾപ്പെടെ ജീവിതം ആകെ കീഴ്മേൽ മറിഞ്ഞു. ഇപ്പോൾ സൗത്ത് ഡൽഹിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ പരസഹായമില്ലാതെ പ്രാഥമികകൃത്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
കൊച്ചി∙ വൈറ്റില പാലത്തിനടിയിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ മദ്യപിച്ച് ബഹളമുണ്ടാക്കുന്നു എന്ന പരാതി അന്വേഷിക്കാൻ എത്തിയ കടവന്ത്ര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് കടിയേറ്റു. ഇവർക്ക് ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടി വന്നു. അതിനിടെ സ്റ്റേഷനിലെത്തിച്ച ബംഗാളി സ്വദേശി തപൻ അവിടെത്തന്നെ മലമൂത്ര വിസര്‍ജനം ചെയ്തത് പൊലീസിനെ ബുദ്ധമുട്ടിലാക്കി.
‘‘ഇനി വയ്യ, സഹിക്കാവുന്നതിന്റെ അങ്ങേയറ്റം സഹിച്ചു, ക്ഷമിച്ചു.’’ – കൊല്ലുമെന്ന് ഉറപ്പായപ്പോൾ പൊലീസിനെ വിളിച്ച് സ്വന്തം മകനെ ഏൽപിച്ചുകൊടുത്ത അമ്മയുടെ പൊള്ളുന്ന വാക്കുകളാണിത്. ജയിലിൽനിന്ന് ഉടനെയൊന്നും മകനെ പുറത്തേക്കു വിടരുതെന്നാണ് ഈ അമ്മ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. പുറത്തുവന്നാൽ ആദ്യം അവന്റെ അച്ഛനെയും അമ്മയെയും ആയിരിക്കും അവൻ കൊല്ലുകയെന്നും അവരുടെ വാക്കുകൾ. ലഹരിക്കടിമപ്പെട്ട് കൊന്നും കൊലവിളിച്ചും ഒരുകൂട്ടം യുവാക്കൾ ക്രമസമാധാനം തകർത്തുകൊണ്ടിരിക്കുമ്പോൾ സ്വന്തം മകനെ പൊലീസിന് ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട് ഒരമ്മ പുതിയൊരു തുടക്കം കുറിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ പല അമ്മമാരും നെഞ്ചിൽ നെരിപ്പോടും പേറി നീറി ജീവിക്കുമ്പോൾ അവർക്ക് ഒരു ചൂണ്ടുപലകയാവുകയാണ് കോഴിക്കോട് എലത്തൂർ ചെട്ടികളം എസ്കെ റോഡിൽ വലിയിൽ മിനി. മകനെ രക്ഷിക്കാൻ ചെയ്യാവുന്നതെല്ലാം ചെയ്തു. ജീവിതകാലം മുഴുവൻ പണിയെടുത്തുണ്ടാക്കിയ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും മാറ്റമൊന്നും കാണാതെ വന്നതോടെ പൊലീസിനെ വിളിച്ച് മകനെ കൊണ്ടു പോകാൻ പറയുകയായിരുന്നു ഈ അമ്മ. മകൻ നേരെയാകുമെന്നു പ്രതീക്ഷിച്ച് പത്ത് വർഷത്തോളമാണ് ഈ അമ്മ കാത്തിരുന്നത്. അതു നടക്കില്ലെന്നു കണ്ടതോടെ, സമൂഹത്തിനു തന്നെ ഭീഷണിയാകുന്ന നിലയിലേക്ക് മാറിയ മകനെ ‘സുരക്ഷിതമായ’ സ്ഥലത്തേയ്ക്ക് അവർ തന്നെ മാറ്റി. അതല്ലാതെ അവർക്ക് മുന്നിൽ മറ്റു വഴികളില്ലായിരുന്നു. മിനിയുടെ മകൻ രാഹുലിനെ (26) മാർച്ച് 21നാണ് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ഏറെക്കാലം ജയിലിലായിരുന്ന രാഹുൽ ഏതാനും ദിവസം മുൻപാണ് വീട്ടിലെത്തിയത്. വീട്ടിലിരുന്നു ലഹരി മരുന്ന് ഉപയോഗിക്കാൻ തുടങ്ങിയതോടെ മിനി പൊലീസിനെ വിളിക്കുകയായിരുന്നു. മകൻ ലഹരിക്കടിമയായതുമുതൽ പൊലീസിനെ വിളിച്ചുവരുത്താനുണ്ടായ സാഹചര്യം വരെ മിനി മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുന്നു.
കണ്ണൂർ∙ ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. ഇരുകൂട്ടരുമെടുത്ത 500 കേസിലാണ് ഇത്രയും അറസ്റ്റ്. വടക്കൻ ജില്ലകളിൽ
മലപ്പുറം ∙ തുവ്വൂരിൽ ലഹരി മാഫിയയെ പിടികൂടിയ ക്ലബ് പ്രവർത്തകർക്കു നേരെ വധഭീഷണി. ഗാലക്സി ക്ലബ് പ്രവർത്തകർക്കു നേരെയാണ് ലഹരി മാഫിയ സംഘത്തിന്റെ ഭീഷണി. വീട്ടിൽ കയറി കൊല്ലുമെന്നാണ് ലഹരി മാഫിയ സംഘം ക്ലബ് അംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത്.
താമരശ്ശേരി∙ ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യാസിർ കൃത്യം ചെയ്തപ്പോൾ ലഹരി ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇയാളുടെ ലഹരി ഇടപാടുകൾ അന്വേഷിക്കാൻ പൊലീസ്. യാസിർ സ്ഥിരമായി ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസിനും ഇക്കാര്യം അറിയാമെന്നും അവർ പറഞ്ഞു. ഷിബിലയുമായുള്ള വിവാഹത്തിനു മുൻപ് തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന കാര്യം ബന്ധുക്കൾക്ക് അറിയാമായിരുന്നതിനാലാണ് ഇവരുടെ ബന്ധം എതിർത്തത്.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമിടയിലെ ലഹരി ഉപയോഗം സംബന്ധിച്ച ചര്‍ച്ചകള്‍ കേരളത്തില്‍ ഇപ്പോള്‍ സജീവമാണ്. അതിനിടെ കുട്ടികള്‍ക്ക് ലഹരി മരുന്ന് എത്തിച്ച് നല്‍കിയതിന് പള്ളി വികാരി അറസ്റ്റിലായെന്ന രീതിയില്‍ ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു വീടിന് മുന്നില്‍ ആളുകള്‍ കൂടി
പാലക്കാട് ∙ ലാഭംകൊയ്യാനായി ഇടനിലക്കാരെ ഒഴിവാക്കി കേരളത്തിൽ നിന്നുള്ള സംഘങ്ങൾ നേരിട്ട് ലഹരിവസ്തുക്കളുടെ മൊത്തക്കച്ചവടം നടത്തുന്നതായി അന്വേഷണ സംഘം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു സേലം, തിരുപ്പൂർ, കോയമ്പത്തൂർ നഗരങ്ങളിൽ എത്തിച്ചു സൂക്ഷിക്കുന്ന ലഹരിമരുന്ന്, അവിടെ നിന്ന് ചില്ലറയായി
കേരളത്തിലേക്കെത്തുന്ന എംഡിഎംഎയുടെ വലിയൊരു പങ്കും നിർമിക്കുന്നത് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലാണെന്നായിരുന്നു പൊലീസിന്റെയും എക്സൈസിന്റെയും ധാരണ. എന്നാൽ, ഈയിടെ ഇന്റലിജൻസ് ബ്യൂറോ (ഐബി) നൽകിയ വിവരം മറ്റൊന്നായിരുന്നു: രാജ്യത്തിനകത്തു വിതരണം ചെയ്യപ്പെടുന്ന എംഡിഎംഎയുടെ നല്ലപങ്കും നിർമിക്കുന്നതു ഗുജറാത്തിലാണ്. തൊട്ടുപുറകെ ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്. രാസപദാർഥ നിർമാണത്തിനു ലൈസൻസുള്ള ധാരാളം ചെറുകിട ഫാക്ടറികൾ ഗുജറാത്തിലുണ്ട്. നഷ്ടത്തിലായി പൂട്ടിക്കിടക്കുന്ന ഇവ ലഹരി മാഫിയ പാട്ടത്തിനെടുക്കുന്നു. ഇവയാണ് എംഡിഎംഎ ‘കുക്കിങ്’ ലാബുകൾ. നിർമാണത്തിനുവേണ്ട രാസവസ്തുക്കൾ ഇറാനിൽനിന്നു ചെറുതുറമുഖങ്ങൾ വഴിയാണ് എത്തിക്കുന്നത്. നിർമാണം വിദേശികളുടെ നിയന്ത്രണത്തിൽ. നൈജീരിയ, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് കൂടുതലും ഇതിനെത്തുന്നത്. തെലങ്കാനയിലും ആന്ധ്രയിലും ഇതേപോലെ ‘കുക്കിങ്’ നടക്കുന്നു. ആന്ധ്രയിലെ നക്സൽ സ്വാധീന വനമേഖലകളായ പടേരു, നരസിംഹപട്ടണം, രാജമുന്ദ്രി എന്നിവിടങ്ങളിൽനിന്നു റോഡ് വഴി സംസ്ഥാനത്തേക്കു കഞ്ചാവെത്തുന്നുണ്ട്. കഴിഞ്ഞമാസം തിരുവനന്തപുരത്ത് നരുവാമൂട് പൊലീസ് പിടികൂടിയ 50 കിലോ കഞ്ചാവ് കാറിന്റെ പിറകിലെ സീറ്റിൽ
ലഹരിയുടെ ഉറവിടം കണ്ടെത്തി ലഹരി വ്യാപനത്തിന്റെ അടിവേരറുക്കാൻ ഇറങ്ങിയിരിക്കുകയാണ് കേരളപൊലീസ്. ഇതിനായി ലഹരിവിതരണവും വില്പനയും വഴി സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള ശക്തമായ വകുപ്പുകൾ പ്രയോഗിക്കാനും തീരുമാനിച്ചു കഴിഞ്ഞു. കേരളത്തില്‍ ലഹരിക്കടത്തു നേരിടാനുള്ള പൊലീസ് നടപടികൾ ശക്തമാക്കിയതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരിക്കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലെ വർധന. മാത്രവുമല്ല, ദിവസേനയെന്നവണ്ണം കേൾക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട വാർത്തകളിലെ ‘വ്യത്യസ്തതയും’ ഞെട്ടിക്കുന്നതാണ്. ലഹരിയുടെ ബലത്തിൽ കൊലപാതകവും അക്രമങ്ങളും മാത്രമല്ല, ലഹരി വിഴുങ്ങിയുള്ള മരണം വരെ വാർത്തയാകുന്നു. കേരളത്തിൽ സ്കൂൾ കുട്ടികൾ അടക്കം ലഹരിയുടെ മായിലവലയിൽ കുരുങ്ങുമ്പോൾ ലഹരിവിതരണവും വില്പനയും മാത്രം തടഞ്ഞതുകൊണ്ടു കാര്യമില്ലെന്ന തിരിച്ചറിവിലാണ് പൊലീസും. ലഹരിയുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു. ലഹരിമാഫിയയെ നേരിടാൻ എന്തൊക്കെ നടപടികളാണ് കേരള പൊലീസ് സ്വീകരിച്ചിട്ടുള്ളത്? സംസ്ഥാനത്തെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ സംസാരിക്കുകയാണ്.
Results 1-10 of 138
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.