Activate your premium subscription today
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു.
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ്ങിന് ഫാസ്ടാഗ് സംവിധാനം ഒരുക്കുന്നു. ഇതോടെ, വാഹനങ്ങൾ പ്രവേശിക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴുമുണ്ടാകുന്ന അനാവശ്യ കാത്തിരിപ്പ് ഒഴിവാകും. വാഹനങ്ങൾക്ക് ടോക്കൺ നൽകുന്നത് ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ നിർത്തി. പകരം വിമാനത്താവളത്തിലേക്ക് വാഹനം
അഞ്ചരക്കണ്ടി ∙ വെള്ളക്കെട്ടും വശങ്ങളിലെ കാടും കാരണം അഞ്ചരക്കണ്ടി–കണ്ണൂർ വിമാനത്താവളം റോഡിൽ അപകട ഭീഷണി.മൈലാടി മുതൽ വെൺമണൽ വരെയുള്ള ഭാഗത്താണ് റോഡിന്റെ വശങ്ങളിലെ കാട് അപകട ഭീഷണി ഉയർത്തുന്നത്. ഇതിനു പുറമേ റോഡിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവരാണ്
കണ്ണൂർ ∙ വിദേശ വിമാന സർവീസിനായുള്ള കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ കാത്തിരിപ്പ് ആറാം വർഷത്തിലേക്ക് നീളുമ്പോൾ പുതിയ ടെർമിനൽ തുറന്ന് ഒന്നരവർഷം തികയും മുൻപേ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ബ്ലെയറിൽനിന്ന് വിദേശ വിമാന സർവീസിന് അനുമതി. നവംബർ 16 മുതൽ എയർ ഏഷ്യ പോർട്ബ്ലെയറിൽ നിന്ന് ക്വാലലംപുരിലേക്ക് സർവീസ് ആരംഭിക്കും.2023 ജൂൺ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പോർട്ബ്ലെയറിലെ വീർ സവർക്കർ രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. വിനോദസഞ്ചാര പ്രോത്സാഹന നയത്തിന്റെ ഭാഗമായി ആസിയാൻ, സാർക് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് പോർട്ബ്ലെയറിൽ നിന്ന് വിദേശ വിമാന സർവീസ് തുടങ്ങുന്നത്.
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ ഫ്ലൈറ്റ് കാലിബ്രേഷൻ വിജയകരമായി പൂർത്തിയാക്കി. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹിയിലെ ഫ്ലൈറ്റ് ഇൻസ്പെക്ഷൻ യൂണിറ്റിൽ നിന്നുള്ള ബീച്ച് ക്രാഫ്റ്റ് 350 വിമാനം ഉപയോഗിച്ചാണ് കാലിബ്രേഷൻ നടത്തിയത്. കാലിബ്രേഷൻ
മട്ടന്നൂർ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട് 71.85 സെന്റ് ഭൂമി ഏറ്റെടുക്കുന്ന നടപടി വൈകുന്നു. നീണ്ട നാളുകളുടെ കാത്തിരിപ്പിനൊടുവിൽ 2023 ഡിസംബർ 12നാണ് വിമാനത്താവളത്തിൽ കാറ്റഗറി ഒന്ന് ലൈറ്റിങ്ങിനായി ഏറ്റെടുത്ത ഭൂമിക്ക് തൊട്ടടുത്ത 14 വീടുകളും സ്ഥലവും ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. 9 വീടുകളാണ് ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നത്.
മട്ടന്നൂർ∙ കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വെള്ളം പുറത്തേക്ക് കുതിച്ചൊഴുകി. വിമാനത്താവളത്തിനു പുറത്തെ ഡ്രെയ്നേജും കവിഞ്ഞൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട് പ്രദേശവാസികൾ ആശങ്കയിലായി. ഈ മഴക്കാലം ആരംഭത്തിലും ഓവുചാൽ കവിഞ്ഞൊഴുകിയ വെള്ളം പ്രദേശത്ത് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്.
കണ്ണൂർ ∙ വിദേശവിമാനങ്ങൾക്ക് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്ര വിമാനത്താവളത്തിന് (IXB) പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചു. കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവിക്കായി എംപിമാരും വിവിധ സംഘടനകളും നിരന്തരം ആവശ്യമുയർത്തിയപ്പോൾ,
അബുദാബി/മട്ടന്നൂർ ∙ സാങ്കേതിക കാരണങ്ങളെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി.
അബുദാബി∙ സാങ്കേതിക പ്രശ്നം പരിഹരിച്ചെങ്കിലും രണ്ടാം ദിവസവും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകളെ ബാധിച്ചു. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദമാം, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള സർവീസും ദമാമിൽനിന്ന് ഇങ്ങോട്ടുള്ള സർവീസും റദ്ദാക്കി. മസ്കത്ത്, അബുദാബി, ദോഹ, റിയാദ്, തിരുവനന്തപുരം
Results 1-10 of 121