Activate your premium subscription today
എല്ലാ മൺസൂണിലും മഴപെയ്യുകയും മേൽക്കൂരകൾ ചോർന്നൊലിക്കുകയും ചെയ്യുക പതിവ്. ഈ മൺസൂണിൽ മറ്റൊരു ‘ചോർച്ച’യുടെ വാർത്തയാണ് രാജ്യമെങ്ങും പടർന്നത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിത്തറതന്നെ ഇളക്കുംവിധമുള്ള ചോദ്യക്കടലാസ് ചോർച്ച!. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ മേൽനോട്ടത്തിൽ മെഡിക്കൽ പ്രവേശനത്തിനു നടത്തുന്ന നീറ്റ്, കോളജ് അധ്യാപക നിയമനത്തിനു നടത്തുന്ന നെറ്റ് പരീക്ഷകളുടെ ചോദ്യക്കടലാസുകൾ ചോർന്ന സംഭവം ഇന്ത്യയിലെ പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കുമേൽ വലിയ ചോദ്യമുയർത്തുന്നു. നമ്മുടെ പരീക്ഷകളെ വ്യവസ്ഥാപിതമായി തകർത്തുകൊണ്ടിരിക്കുന്ന നീണ്ടചങ്ങലയിലെ ഒടുവിലത്തെ കണ്ണിയാണ് ഈ ചോദ്യച്ചോർച്ചകൾ. ഏഴു വർഷത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നു മാത്രമല്ല നമ്മുടെ സംവിധാനത്തിലെ പുഴുക്കുത്ത് കൂടിയാണ്. എൻടിഎയുടെ പ്രവർത്തനത്തിൽ നിഴലിക്കുന്നത് വലിയൊരു അസ്വസ്ഥതയുടെ ലക്ഷണവുമാണ്.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്– യുജി പരീക്ഷയിലെ ചോദ്യക്കടലാസ് ചോർച്ച സുപ്രീംകോടതി സ്ഥിരീകരിച്ചു കഴിഞ്ഞു. ഇനി അറിയേണ്ടത് പരീക്ഷ റദ്ദാക്കുമോ എന്നതാണ്. ഈ തീരുമാനമെടുക്കുന്നതിൽ നിർണായകമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പോലും ദേശീയ പരീക്ഷ ഏജൻസിക്കു പക്ഷേ സാധിച്ചില്ല? എന്തായിരുന്നു ആ ചോദ്യങ്ങൾ? കോടതിയിൽ എന്താണ് സംഭവിച്ചത്? പുനഃപരീക്ഷയ്ക്ക് എത്രമാത്രം സാധ്യതയുണ്ട്? വീണ്ടും പരീക്ഷ നടത്താൻ കോടതി നിർദേശിക്കുമോയെന്നായിരുന്നു നീറ്റ് യുജി പരീക്ഷ സംബന്ധിച്ച ഹർജികൾ പരിഗണിക്കുമ്പോൾ ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അറിയേണ്ടിയിരുന്നത്. എന്നാൽ, 23 ലക്ഷം വിദ്യാർഥികളോടു വീണ്ടും പരീക്ഷയെഴുതാൻ നിർദേശിക്കുന്നതു കഠിനമാണെന്നു മാത്രമാണ് ഇക്കാര്യത്തിൽ സുപ്രീം കോടതി പ്രതികരിച്ചത്. ചോദ്യക്കടലാസ് ചോർച്ചയുടെ വ്യാപ്തി എത്രയെന്ന് അറിഞ്ഞ ശേഷമാകും അന്തിമതീരുമാനമെന്നു കൂടി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് സൂചിപ്പിച്ചു.
നീറ്റ് യുജി, ജെഇഇ മെയിൻ, യുജിസി നെറ്റ് തുടങ്ങി 34 പ്രവേശന – മത്സരപരീക്ഷകൾ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) കഴിഞ്ഞ ദിവസം ആ ‘മഹാരഹസ്യം’ വെളിപ്പെടുത്തി– കഴിഞ്ഞ വർഷം ഇന്ത്യയിലെ 1.23 കോടി ചെറുപ്പക്കാരുടെ ഭാവി നിശ്ചയിച്ച പരീക്ഷകൾ നടത്തിയ അവർക്ക് ആകെ 25 സ്ഥിരം ജീവനക്കാരേയുള്ളൂ! ഡൽഹിയിൽ എൻടിഎ ആസ്ഥാനത്തുള്ള ബാക്കി മുന്നൂറോളം പേർ ഡെപ്യൂട്ടേഷനിലോ കരാറടിസ്ഥാനത്തിലോ ജോലിചെയ്യുന്നവരാണ്. വിവിധപരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പലതലങ്ങളിൽ ജോലി ചെയ്യുന്ന ബാക്കി ആയിരക്കണക്കിനാളുകൾ വിവിധ സ്വകാര്യ ഏജൻസികളുടെ ജീവനക്കാരോ അവർ പുറംകരാർ കൊടുത്ത് ചുമതലപ്പെടുത്തുന്നവരോ ആണ്. നമ്മുടെ രാജ്യത്തെ നിയമാനുസൃത, ഔദ്യോഗിക സംവിധാനങ്ങളുമായി നേരിട്ടു ബന്ധമില്ലാത്ത, സർക്കാരിനോടും ജനങ്ങളോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത ആയിരക്കണക്കിന് പുറംകരാർ തൊഴിലാളികളെയാണ് 23.3 ലക്ഷം കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന നീറ്റ് യുജി പ്രവേശനപരീക്ഷയും നടത്താൻ എൻടിഎ ചുമതപ്പെടുത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമാവുന്നു. ഏതു ഘട്ടത്തിലും അഴിമതിയും ക്രമക്കേടും നടത്താവുന്നവിധം
ന്യൂഡൽഹി∙ നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ഇന്നും ലോക്സഭയിൽ ശക്തമായി ആവശ്യപ്പെടും. ഭരണപക്ഷം ചർച്ചയ്ക്ക് തയാറായില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കാനാണ് കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ലോക്സഭയിൽ ഇന്നു
ന്യൂഡൽഹി∙ നീറ്റ് യുജി ക്രമക്കേടിൽ പ്രയാഗ്രാജിലെ ഡോക്ടറായ ആർ.പി.പാണ്ഡെയും മകൻ രാജ് പാണ്ഡെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ബിഹാർ പൊലീസ്. നീറ്റ് പരീക്ഷാർഥിയായ മകനു പകരം പരീക്ഷയെഴുതുന്നതിനു മറ്റൊരാളെ ഏർപ്പാടാക്കാൻ ഡോക്ടർ നാലു ലക്ഷം രൂപ ചെലവാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇരുവരെയും കണ്ടെത്താൻ ബിഹാർ
ന്യൂഡൽഹി∙ നീറ്റ് – യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ്. ഗുജറാത്തിലെ ഗോധ്രയിലെ സ്വകാര്യ സ്കൂൾ ഉടമയെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ജയ് ജലറാം സ്കൂൾ ഉടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. ഇയാൾ പരീക്ഷ എഴുതാൻ സഹായിക്കുന്നതിനു വിദ്യാർഥികളിൽ നിന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ട
ന്യൂഡൽഹി∙ നീറ്റ്–യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽനിന്ന് രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു. പട്ന സ്വദേശികളായ മനീഷ് കുമാർ, അശുതോഷ് എന്നിവരാണ് അറസ്റ്റിലായത്. കേസ് സിബിഐ ഏറ്റെടുത്തശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്. ചോദ്യപേപ്പർ ചോർത്തിക്കിട്ടാൻ പണം നൽകിയ വിദ്യാർഥികളെ മനീഷ് കുമാർ തന്റെ
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) ക്രമക്കേടു വരുത്തിയതിന് നാഷനൽ ടെസ്റ്റിങ് അതോറിറ്റിക്കും (എൻടിഎ) കേന്ദ്രസർക്കാരിനും സുപ്രീംകോടതി ചൊവ്വാഴ്ച നോട്ടിസയച്ചു. 0.001% പിഴവുപോലും ഗൗരവപൂർവം അന്വേഷിക്കണമെന്നു പറഞ്ഞ കോടതി, ഇങ്ങനെ പാസായി വരുന്ന ഡോക്ടര് രോഗിയെ പരിശോധിക്കുന്നത്
ന്യൂഡൽഹി∙ നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ യുവത്വത്തിന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയാണ് ബിജെപിയെന്ന് അവർ പറഞ്ഞു. ‘‘ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും
ന്യൂഡൽഹി∙ നീറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടർമാർ രംഗത്ത്. വീണ്ടും പരീക്ഷ നടത്തണമെന്നും ന്യായവും സുതാര്യവുമായ മൂല്യനിർണയം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎംഎ ജൂനിയർ ഡോക്ടേഴ്സ് നെറ്റ്വർക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസിയ്ക്ക് കത്തയച്ചു. അതേസമയം,
Results 1-10 of 11