Activate your premium subscription today
ന്യൂഡൽഹി ∙ 2029 കോടി രൂപയുടെ കൈക്കൂലി ഇടപാടിൽ ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും യുഎസ് ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന്റെ (എസ്ഇസി) സമൻസ്. കേസിൽ ഇവരുടെ ഭാഗം കേൾക്കുന്നതിനു വേണ്ടിയാണിത്. ന്യൂയോർക്ക് ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതി വഴിയാണ് അഹമ്മദാബാദിലെ അദാനിയുടെ വിലാസത്തിലേക്കു നോട്ടിസ് അയച്ചത്.
ന്യൂഡൽഹി ∙ ഹിൻഡൻബർഗ് റിപ്പോർട്ട് പോലെയല്ല, ഗൗതം അദാനിയുടെ കമ്പനിയുടെ സൗരോർജ കേസ് മോദി സർക്കാരിനെ പൊള്ളിക്കാൻ കെൽപുള്ളതാണ്. എന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കുമ്പോൾ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കു പുറമേ എത്രപേർ അതിനു മെനക്കെടുമെന്നാണ് കാണേണ്ടത്. പല സംസ്ഥാനങ്ങളിലെയും പദ്ധതികളിൽ അദാനിക്കു മുതൽമുടക്കുണ്ട്; പലരും പുതിയ പദ്ധതികൾക്കു ക്ഷണിക്കുന്നുമുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തുടർനടപടികൾക്ക് അറച്ചു നിൽക്കുന്നതിന്റെ പേരിൽ ഇടതുപക്ഷത്തുനിന്നു തന്നെ ഒറ്റപ്പെടുകയാണ് സർക്കാർ. അതിനായുള്ള ന്യായീകരണങ്ങൾ സർക്കാരിനു തന്നെ തിരിച്ചുകൊള്ളുന്നു. ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ സോളർ റിപ്പോർട്ടിന്മേൽ ഉമ്മൻ ചാണ്ടിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഹൈക്കോടതി തടഞ്ഞില്ലേയെന്നാണ് കേസെടുക്കാതിരിക്കാൻ കാരണമായി മന്ത്രി സജി ചെറിയാൻ ചൂണ്ടിക്കാട്ടിയത്. ഇത് ഓഗസ്റ്റ് 23ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്ന വിലയിരുത്തലാണ്. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് എന്തും കോടതി പറഞ്ഞാലേ ചെയ്യൂവെന്ന പ്രഖ്യാപനം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയത്. ഫലത്തിൽ, ഉമ്മൻ ചാണ്ടി
തിരുവനന്തപുരം∙ അന്ന് ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇട്ടിട്ട് എന്തായി?. ചോദിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നു കരുതിയെങ്കില്‍ തെറ്റി. തൊട്ടടുത്ത ദിവസങ്ങളില്‍ ഈ ചോദ്യം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉന്നയിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സാംസ്കാരികവകുപ്പ് മന്ത്രി സജി
കൊച്ചി ∙ മാധ്യമങ്ങൾ ‘സ്റ്റിങ് ഓപ്പറേഷൻ’ നടത്തുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ് ചെയ്യാൻ ശ്രമിച്ചെന്ന വാർത്താ ചാനൽ പ്രവർത്തകർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.
തിരുവനന്തപുരം ∙ ഇടതുമുന്നണിയുടെ സമരകേന്ദ്രങ്ങളിൽ കേന്ദ്ര സേനയെ നിയോഗിച്ചതിനാലാണ് സോളർ സമരം എത്രയും വേഗം തീർക്കാൻ സിപിഎം നിർബന്ധിതരായതെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. യൂണിവേഴ്സിറ്റി കോളജ്, സംസ്കൃത കോളജ്, ആർട്സ് കോളജ്, മോഡൽ സ്കൂൾ തുടങ്ങിയ സിപിഎമ്മിന്റെ സ്ഥിരം സമരകേന്ദ്രങ്ങളിൽ തന്നെയാണ് സമരക്കാർക്കു
തിരുവനന്തപുരം∙ സോളർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് 2013 ൽ എൽഡിഎഫ് പ്രഖ്യാപിച്ച അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരം രണ്ടാം ദിവസം അവസാനിപ്പിച്ചത് സിപിഎം മുൻകൈ എടുത്തിട്ടാണെന്ന മാധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയായി. കൈരളി ടിവി എംഡിയും ഇപ്പോൾ രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് സമരം തീർക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയെന്ന വെളിപ്പെടുത്തലാണ് ചർച്ചയ്ക്കു തിരികൊളുത്തിയത്.
തിരുവനന്തപുരം ∙ സോളർ സമരം ഒത്തുതീർക്കുന്നതുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി തന്നെ വിളിച്ചത് ചെറിയാൻ ഫിലിപ്പിന്റെ ഫോണിൽ നിന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസാരിച്ച കാര്യങ്ങളെക്കുറിച്ച് താൻ ഇപ്പോഴൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അന്ന് ചെറിയാൻ ഫിലിപ് കൈരളിയിലാണ്. ചെറിയാന്റെ
തിരുവനന്തപുരം ∙ സോളർ സമരം തീർക്കാൻ ആരു മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ലെന്നും അത് രണ്ടു മുന്നണികളുടെയും ആവശ്യമായിരുന്നെന്നും ചെറിയാൻ ഫിലിപ്. വി.എസ്.അച്യുതാനന്ദന്റെ പിടിവാശിക്കു വഴങ്ങിയാണ് എൽഡിഎഫ് സോളർ സമരം പ്രഖ്യാപിച്ചതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. ‘‘സമരത്തിന്റെ കാര്യത്തിൽ രണ്ടു മുന്നണികളും
തിരുവനന്തപുരം ∙ സോളർ വിഷയത്തിൽ എൽഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അവസാനിപ്പിക്കാൻ സിപിഎം നേതാക്കളുടെ നിർദേശപ്രകാരം താൻ ഇടപെട്ടെന്ന വെളിപ്പെടുത്തൽ നിഷേധിച്ച് ജോൺ ബ്രിട്ടാസ് എംപി. ഇതു സംബന്ധിച്ച വാർത്തകൾ ഭാവനയാണെന്ന് മാധ്യമങ്ങളോടു ബ്രിട്ടാസ് പ്രതികരിച്ചു. സോളർ സമരം അവസാനിപ്പിക്കാൻ ഒരു ചർച്ചയും
Results 1-10 of 252