Activate your premium subscription today
കൊച്ചി ∙ ഫോർട്ട് കൊച്ചി– വൈപ്പിൻ റൂട്ടിൽ നഗരസഭയുടെ മൂന്നാം റോ–റോ ജങ്കാറിന്റെ നിർമാണത്തിനു ധാരണാ പത്രം ഒപ്പുവച്ചു.നിർമാണം ഉടൻ ആരംഭിക്കും.ജിഎസ്ടി ഉൾപ്പെടെ 14.9 കോടി രൂപയാണു റോ-റോ നിർമാണത്തിനു നഗരസഭയ്ക്കു ചെലവ്. കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെയാണു നിർമാണം.18 മാസം കൊണ്ടു റോ–റോ
ഫോർട്ട്കൊച്ചി ∙ കാന നിർമാണത്തിനെടുത്ത കുഴിയിൽ വീണു വിദേശ സഞ്ചാരിയുടെ കാലൊടിഞ്ഞു. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ കാനയ്ക്കായി നിർമിച്ച കുഴിയിൽ വീണു ഫ്രഞ്ച് പൗരൻ അലക്സാൻഡർ ലാൻഡന്റെ (39) കാലിലെ തുടയെല്ലു പൊട്ടി.
കൊച്ചി ∙ നടപ്പാത നിർമാണത്തിനായി തുറന്നിട്ടിരുന്ന കാനയിൽ വീണ് ഫ്രഞ്ച് പൗരന് പരുക്ക്. ചികിത്സയ്ക്കായി എത്തിയ ഫ്രഞ്ച് സ്വദേശി ലാൻഡനാണ് പരുക്കേറ്റത്. ഇയാളുടെ തുടയെല്ലിന് പൊട്ടലുണ്ട്. ഫോർട്ട് കൊച്ചിയിൽ കസ്റ്റംസ് ബോട്ട് ജട്ടിയിലാണ് നടപ്പാത നിർമാണത്തിനായി കാന തുറന്നിട്ടിരിക്കുന്നത്. ഈ കാനയിലേക്ക് വീണ ലാന്ഡനെ നാട്ടുകാരാണ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
കൊച്ചി∙ കൂടെയുണ്ടായിരുന്നവരെല്ലാം ഇസ്രയേലിലേക്ക് പോയപ്പോഴും തന്റെ നാടിനോട് വിടപറയാതെ ജീവിച്ച കൊച്ചിയിലെ അവസാനത്തെ ജൂത സ്ത്രീയും ഓർമയായി. കൊച്ചിയിൽ ആദ്യമായി വൈദ്യുതി എത്തിക്കുകയും ബോട്ട് സർവീസ് ആരംഭിക്കുകയുമൊക്കെ ചെയ്ത ജൂതവംശജൻ എസ്. കോഡറിന്റെ (സാറ്റു കോഡർ) മകളായ ക്വീനി ഹലേഗ്വയാണ് വിടപറഞ്ഞത്.
തൊടുപുഴ∙ തിരുപ്പൂർ സ്വദേശി സെൽവം മൂന്നാറിൽ വിൽക്കുന്ന കടലയ്ക്ക് ഒരു ഫോർട്ട് കൊച്ചി ‘ടേസ്റ്റുണ്ട്’ ! കടല വറുക്കാൻ ഉപയോഗിക്കുന്ന മണൽ ഫോർട്ട് കൊച്ചി കടപ്പുറത്തു നിന്നു വാരിയതാണ്. ജില്ലയിൽ നിന്നു കൊച്ചിയിലേക്ക് മണലെടുക്കാൻ പോകുന്ന കടലക്കച്ചവടക്കാർ ഒട്ടേറെ എന്നാണ് സെൽവം പറയുന്നത്.കൊച്ചിയിൽ ആയിരുന്നു
ഫോർട്ട്കൊച്ചി∙ പശ്ചിമകൊച്ചിയിലേക്ക് മെട്രോ റെയിൽ വരണം, ഗതാഗതക്കുരുക്കിന് ആശ്വാസമായി വാത്തുരുത്തി മേൽപാലം വേണം, വേമ്പനാട്ട് കായലിലെ എക്കൽ നീക്കണം, ചെല്ലാനം ടൂറിസ്റ്റ് ഗ്രാമമാക്കണം, തീരദേശ സംരക്ഷണത്തിന് ടെട്രാപോഡ് കടൽ ഭിത്തിയും പുലിമുട്ടുകളും ഫോർട്ട്കൊച്ചി വരെ നീട്ടണം, ഫോർട്ട്കൊച്ചി ബീച്ച്
ഫോർട്ട്കൊച്ചി∙ വാട്ടർ മെട്രോ ഫോർട്ട്കൊച്ചിയിലേക്ക് 21 മുതൽ സർവീസ് ആരംഭിക്കും. വിനോദസഞ്ചാരികൾക്കും ജനങ്ങൾക്കും ഗതാഗതക്കുരുക്കിൽ പെടാതെ ഫോർട്ട്കൊച്ചിയിലെത്താം. ടെർമിനലിന്റെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. കൊച്ചിൻ ഷിപ്യാഡ് 14–ാമത് ബോട്ട് കഴിഞ്ഞ ദിവസം കൈമാറി. ഈ ബോട്ടിന്റെയും ടിക്കറ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെയും ട്രയൽ റൺ പൂർത്തിയായതോടെയാണു ഫോർട്ട്കൊച്ചി ടെർമിനലിൽ നിന്നു സർവീസ് തുടങ്ങുന്നത്. ഹൈക്കോർട്ട് ജംക്ഷൻ ടെർമിനലിൽ നിന്നു ഫോർട്ട്കൊച്ചിയിലേക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊച്ചി ∙ പലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ച സംഭവത്തിൽ ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരെ ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു. ഐപിസി 153–ാം വകുപ്പു
ഫോർട്ട്കൊച്ചി∙ ജെട്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി റോ– റോ സർവീസ് മുടങ്ങിയത് യാത്രക്കാരെ വലച്ചു. പകരം ബോട്ട് സർവീസും ഉണ്ടായിരുന്നില്ല. ഫോർട്ട്കൊച്ചി, വൈപ്പിൻ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർ എറണാകുളം നഗരത്തിലൂടെ ഗോശ്രീ പാലങ്ങൾ വഴിയാണ് സഞ്ചരിച്ചത്. റോ– റോ ജങ്കാറുകൾ മുടങ്ങുമെന്ന്
എളങ്കുന്നപ്പുഴ∙ ക്ലച്ച് തകരാറിനെ തുടർന്നു അറ്റകുറ്റപ്പണിക്കു നീക്കിയ റോ-റോ സേതുസാഗർ -1 തിരിച്ചെത്താൻ വൈകിയേക്കും. ഒരു റോ-റോ മാത്രമായതോടെ സർവീസ് താളം തെറ്റുന്നു. ആയിരക്കണക്കിനു വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന വൈപ്പിൻ ഫോർട്ട്കൊച്ചി റൂട്ടിലെ യാത്രാക്ലേശത്തിനു പരിഹാരം ഇനിയും അകലെ. അക്കരെയിക്കരെയിറങ്ങാൻ യാത്രക്കാർ മണിക്കൂർ കാത്തു നിൽക്കുമ്പോഴും ബദൽ സംവിധാനമായി ബോട്ട്് സർവീസ് ആരംഭിക്കാനും നടപടിയില്ല. 2 റോ-റോ സുഗമമായി സർവീസ് നടത്തണമെങ്കിൽ 3-ാമത് ഒന്നു കൂടി
Results 1-10 of 141